സുഗതന്റെ ആത്മഹത്യ: പ്രതികളായ എ.െഎ.വൈ.എഫ് പ്രവർത്തകർക്ക് സ്വീകരണം
text_fieldsകുന്നിക്കോട്: ഇളമ്പലിൽ പ്രവാസി സംരംഭകൻ സുഗതെൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്ക് സ്വീകരണം. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് എം.എസ്. ഗിരീഷ്, വിേല്ലജ് ഭാരവാഹികളായ ഇമേഷ്, സതീഷ് എന്നിവർക്കാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. ഇവർക്ക് എ.െഎ.വൈ.എഫ് പ്രവർത്തകർ വിപുല സ്വീകരണം സംഘടിപ്പിക്കുകയായിരുന്നു. എ.െഎ.വൈ.എഫ് ജില്ല ഭാരവാഹികളടക്കം സ്വീകരണ സമ്മേളനത്തിൽ പെങ്കടുത്തു.
പ്രവാസിയായ സുഗതൻ വർക്ക്ഷോപ്പ് സ്ഥാപിക്കുന്നതിന് ഷെഡ് നിർമിച്ച സ്ഥലത്ത് എ.െഎ.വൈ.എഫ് പ്രവർത്തകർ െകാടികുത്തുകയും പണി തടസെപടുത്തുകയും ചെയ്തതിൽ മനംെനാന്തായിരുന്നു ആത്മഹത്യയെന്നാണ് കേസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി രണ്ടാഴ്ച മുമ്പാണ് എ.െഎ.വൈ.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായവരെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതൽ സി.പി.െഎ-എ.െഎ.വൈ.എഫ് സംസ്ഥാന നേതൃത്വമടക്കം സ്വീകരിച്ചത്.
സുഗതെൻറ മരണത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സി.പി.െഎ ജില്ല സെക്രട്ടറിയുൾപ്പെടെ വിശദീകരിച്ചിരുന്നു. കൊടികുത്തൽ സമരം വലിയ ചർച്ചക്കും വിവാദങ്ങൾക്കും ഇടയാക്കുകയും ചെയ്തു. ഇതിനിടെയാണ് തങ്ങളുെട നിലപാടിൽ മാറ്റമിെല്ലന്ന് ആവർത്തിച്ച് കേസിൽ അറസ്റ്റിലാവർക്ക് സ്വീകരണം സംഘടിപ്പിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.