കീഴാറ്റൂര്‍ സമരം; സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം- എ.ഐ.വൈ.എഫ്
text_fieldsതിരുവനന്തപുരം: തളിപ്പറമ്പ് ബൈപാസിനെതിരെ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ.ആര്‍.സജിലാൽ.
കീഴാറ്റൂര്‍ വയലില്‍ കൂടിയുള്ള ബൈപാസിന് ബദലായി തളിപ്പറമ്പ് നഗരത്തില്‍ ഫ്ലൈഒാവര്‍ നിര്‍മ്മിച്ച് ദേശീയ പാത വികസനം സാധ്യമാക്കാനുള്ള പരിശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്.കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചേര്‍ന്ന് നടക്കുന്ന ചര്‍ച്ച വിജയകരമായി തീര്‍ന്നാല്‍ കീഴാറ്റൂര്‍ സമരത്തിന് പരിഹാരം കാണാനും ദേശീയ പാത വികസനം സാധ്യമാക്കാനും കഴിയും. ബദല്‍ മാര്‍ഗ്ഗം പരിഗണിച്ച് കേന്ദ്രഗവണ്‍മെന്‍റുമായി ചര്‍ച്ച നടത്താന്‍ മുഖൃമന്ത്രി മുന്‍കൈ എടുത്തത് മാതൃകാപരമാണെന്നും സജിലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.