അഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന് അജയ് തറയിൽ
text_fieldsതിരുവനന്തപുരം: അഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന് ആവശ്യവുമായി ദേവസ്വം ബോർഡ് അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഇന്ന് പ്രവശേനം അനുവദിച്ചിട്ടുള്ളത് ഹിന്ദുമതവിശ്വാസിയെന്ന് എഴുതിനൽകുന്നവർക്കും മാത്രമാണ്. ഇതുമാറ്റി ക്ഷേത്ര ആരാധനയിലും വിഗ്രഹാരധനയിലും വിശ്വസിക്കുന്ന ആർക്കും ദേവസ്വം ബോർഡിെൻറ ക്ഷേത്രങ്ങളിൽ പ്രവേശിക്കാമെന്ന് തിരുത്ത് വരുത്തി ഉത്തരവിറക്കണമെന്നാണ് അജയ് തറയലിെൻറ ആവശ്യം.
ഹിന്ദുമതത്തിൽ വിശ്വസിക്കുന്നുവെന്ന സാക്ഷ്യപത്രം നൽകുന്നത് വഴി ഒരു വ്യക്തി നടത്തുന്നത് പരോക്ഷമായ മതപരിവർത്തനമാണ്. ഇതിനെ പ്രോൽസാഹിപ്പിക്കലല്ല ദേവസ്വം ബോർഡിെൻറ ചുമതല. ഇതുകൊണ്ട് 1952ലെ ദേവസ്വം ബോർഡ് ഉത്തരവ് പരിഷ്കരിച്ച് ഇതുസംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.