പ്രതിപക്ഷം തന്നെ വേട്ടയാടി; അവിശ്വാസപ്രമേയം പരാജയപ്പെട്ടതിൽ സന്തോഷമെന്ന് അജിത തങ്കപ്പൻ
text_fieldsതൃക്കാക്കര: പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ. കോൺഗ്രസ്, മുസ് ലിം ലീഗ്, സ്വതന്ത്രർ അടക്കമുള്ളവരുടെ പിന്തുണ കൊണ്ടാണ് അവിശ്വാസത്തെ നേരിടാൻ കഴിഞ്ഞത്. അവിശ്വാസ പ്രമേയത്തെ എതിർത്ത കൗൺസിലർമാരോട് നന്ദി പറയുന്നതായും അജിത വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പതു മാസങ്ങളായി എൽ.ഡി.എഫ് ഒാരോ തരത്തിലുള്ള അടവുനയം പ്രയോഗിക്കുകയാണ്. അതെല്ലാം പാളുന്നതാണ് കണ്ടത്. പാർട്ടി എന്ത് ആവശ്യപ്പെട്ടാലും താൻ അനുസരിക്കും. നല്ലൊരു വികസന കാഴ്ചപ്പാടുമായാണ് യു.ഡി.എഫ് ഭരണസമിതി മുന്നോട്ടു പോകുന്നത്.
വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന പ്രതിപക്ഷ പ്രഖ്യാപനത്തെ ചോദ്യം ചെയ്യുന്നില്ല. അത് പ്രതിപക്ഷത്തിന്‍റെ അവകാശമാണ്. സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷ വോട്ടയാടലാണ് തനിക്കെതിെര നടന്നതെന്നും അജിത തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
ക്വാറം തികയാത്തതിനെ തുടർന്ന് ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. നാല് സ്വതന്ത്രന്മാരും യു.ഡി.എഫ് അംഗങ്ങളും അടക്കം 25 കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തെ 18 കൗൺസിലർമാർ മാത്രമാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.