അട്ടപ്പാടിയിലേത് ഉത്തരേന്ത്യയിലേതിന് സമാനമായ സംഭവം: എ.കെ. ആന്‍റണി
text_fieldsതിരുവനന്തപുരം: ഇന്ത്യയിലെ ജനങ്ങളുടെ മുമ്പില്‍ കേരളീയര്‍ തലകുനിക്കേണ്ട ലജ്ജാകരമായ സംഭവമാണ് അട്ടപ്പാടിയില്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എം.പി. ദലിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ ഉത്തരേന്ത്യയിലൊക്കെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്, എന്നാല്‍ കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവമന്നെും അദ്ദേഹം അഭിപ്രായപ്പെട്ടു.
നടുക്കമുണ്ടാക്കുന്നതും കേരളം ലജ്ജിക്കേണ്ടതുമായ സംഭവമാണിത്. ഒരു ആദിവാസി യുവാവിനെ കൂട്ടംചേര്‍ന്ന് കൊന്നു എന്ന് പറഞ്ഞാല്‍, അത് എന്തുകാരണത്തിന്‍റെ പേരില്‍ ആയാലും കേരളത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. കുറ്റക്കാര്‍ ആരായാലും അവരെയെല്ലാം ഉടന്‍ അറസ്റ്റ് ചെയ്യുകയും മാതൃകപരമായ ശിക്ഷ ഉറപ്പ് വരുത്തുകയും വേണം. കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും എ.കെ. ആന്റണി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.