കണ്ണൂർ-കരുണ ബില്ലിനെതിരെ ആൻറണി
text_fieldsതിരുവനന്തപുരം: കണ്ണൂർ കരുണ ബില്ലിനെതിരെ മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ ആൻറണി. മെഡിക്കൽ ബിൽ പാസാക്കിയത് ദുഃഖകരമാണെന്ന് ആൻറണി പറഞ്ഞു. നിയമസഭ ഇത്തരമൊരു ബിൽ പാസാക്കാൻ പാടില്ലായിരുന്നു. വിവാദമായ മെഡിക്കൽ ബില്ല് റദ്ദാക്കണമെന്നും ആൻറണി ആവശ്യപ്പെട്ടു. നേരത്തെ കോൺഗ്രസ് നേതാക്കൻമാർ ബില്ലിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരിന്നു.
പുരോഗമനപരമായ ഒരുപാട് നിയമങ്ങൾ പാസാക്കിയതാണ് േകരള നിയമസഭ. അർഹതപ്പെട്ടവരെ സഹായിക്കാൻ വേറെ മാർഗങ്ങൾ തേടണമായിരുന്നു. മാനേജ്മെൻറുകളുടെ കള്ളക്കളിക്ക് ശാശ്വതമായ പരിഹാരം വേണം. ഭരണ-പ്രതിപക്ഷ പാർട്ടികൾ അതിന് വേണ്ടി ഒരുമിച്ചുനിൽക്കണമെന്നും ആൻറണി ആവശ്യപ്പെട്ടു.
മെഡിക്കൽ ബിൽ പാസാക്കിയതിൽ ആരെയും കുറ്റപ്പെടുത്താനില്ല. പ്രതിപക്ഷ രാഷ്ട്രീയമോ ഭരണപക്ഷ രാഷ്ട്രീയമോ പറയാൻ ഉദ്ദേശിക്കുന്നുമില്ലെന്നും തെൻറ പൊതുവായ നിലപാടാണിതെന്നും ആൻറണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.