സി.പി.എമ്മും ബി.ജെ.പിയും അക്രമിസൈന്യങ്ങളെ തീറ്റിപ്പോറ്റുന്നു -ആൻറണി
text_fields
തിരുവനന്തപുരം: കരുതിക്കൂട്ടി ഏത് അവസരത്തിലും ഏറ്റുമുട്ടാനും ചോരപ്പുഴയൊഴുക്കാനും നാശംവിതക്കാനും തയാറുള്ള രണ്ട് വലിയ അക്രമിസൈന്യങ്ങളെ സി.പി.എമ്മും ബി.െജ.പിയും കേരളത്തിൽ തീറ്റിപ്പോറ്റുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. നീക്കങ്ങൾ യുദ്ധസമാനമാണ്. ഇവരുടെ ലക്ഷ്യം കേരളത്തെ രാഷ്ട്രീയമായി പങ്കിെട്ടടുക്കുകയാണ്. ഇൗ രണ്ട് ചേരിയിലും നിൽക്കാത്തവർക്ക് സമാധാനത്തോടെ ജീവിക്കാനാകാത്ത സ്ഥിതിയാണെന്നും ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. കേരള െലജിസ്ലേച്ചർ െസക്രേട്ടറിയറ്റ് എംപ്ലോയീസ് ഒാർഗനൈസേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയതശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങേളാട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രവും കേരളവും ഭരിക്കുന്ന കക്ഷികൾ കേരളത്തെ അതിവേഗം കലാപഭൂമിയാക്കുകയാണ്. കേരളം ഭരിക്കുന്ന പാർട്ടിയാണ് അതിക്രമം കാണിക്കുന്നതെങ്കിൽ കേന്ദ്രത്തോട് പരാതി പറയാം. നേരെ തിരിച്ചാണെങ്കിൽ കേരളത്തോടും. എന്നാൽ, ഇവർ രണ്ടുകൂട്ടരും പരസ്പരം ആക്രമണത്തിന് മുതിർന്നാൽ ജനം ആരോട് പരാതിപ്പെടും. വേലിതന്നെ വിളവുതിന്നുന്ന സ്ഥിതിയാണുള്ളത്. ഇപ്പോൾ നടക്കുന്നത് ‘അഡ്ജസ്റ്റ്െമൻറ്’ അറസ്റ്റുകളാണ്. കേന്ദ്ര-സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടികൾ പരസ്പരം ഏറ്റുമുട്ടിയാൽ അതിനെ തടയാനുള്ള പൊലീസ് ഇവിടെയില്ല. മാത്രമല്ല പൊലീസ് ഇക്കാര്യത്തിൽ നിസ്സഹായരുമാണ്. ആക്രമണം തടയണമെങ്കിൽ പൊലീസിന് നിർഭയമായി പ്രവർത്തിക്കാനുള്ള അവസരമുണ്ടാകണം. അക്രമസംഭവങ്ങൾ അത് ആര് തുടങ്ങിയാലും മിന്നും വേഗത്തിൽ പ്രത്യാക്രമണമുണ്ടായത് കൃത്യമായ ആസൂത്രണത്തിെൻറ ഭാഗമാണ്. ആളുകളെ നിർബന്ധിച്ച് ഇരുപക്ഷേത്തക്കും ചേർക്കാൻ കരുനീക്കം നടക്കുന്നു. ബി.ജെ.പിയെയും സി.പി.എമ്മിനെയും പോലെ അക്രമിസൈന്യത്തെ വളർത്തിയെടുക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ലെന്നും ആൻറണി പറഞ്ഞു. കോവളം കൊട്ടാരം സംബന്ധിച്ച ചോദ്യങ്ങൾ ഇവിടെയുള്ള ആളുകളോട് ചോദിക്കണമെന്നായിരുന്നു പ്രതികരണം. എം. വിൻസെൻറ് എം.എൽ.എയുടെ വിഷയം കോടതിയിലിരിക്കുന്ന കാര്യമായതിനാൽ പ്രതികരിക്കുന്നില്ലെന്നും അേദ്ദഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.