ശബരിമല: മോദിയും പിണറായിയും കൂട്ടുപ്രതികൾ –എ.കെ. ആൻറണി
text_fieldsകൊല്ലം: ശബരിമല വിഷയത്തിൽ മോദിക്കും പിണറായിക്കുമെതിരെ എ.െക. ആൻറണി. വിശ്വാസത്തി െൻറ പേരിൽ കേരളത്തിൽ കലാപത്തിനും അക്രമത്തിനും ഇടയാക്കിയതിൽ നരേന്ദ്ര മോദിയും പിണ റായി വിജയനും കൂട്ടുപ്രതികളാണെന്ന് ആൻറണി കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറ ഞ്ഞു. കേസ് സുപ്രീംകോടതിയിൽ വന്നപ്പോഴും വാദം നടന്നപ്പോഴും വിധി ആയപ്പോഴും മോദി മിണ്ടിയില്ല. ഇടപെടേണ്ട അവസരത്തിൽ ഉറക്കം നടിച്ച് കിടക്കുകയായിരുന്നു പ്രധാനമന്ത്രി.
സുപ്രീംകോടതി വിധി വന്നപ്പോൾ നടപ്പാക്കാൻ പക്വതയില്ലായ്മയോടെ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്തുചാടി. കോടതിയിൽ കേസ് നടക്കുമ്പോഴും വിധി വന്നപ്പോഴും കുംഭകർണസേവ നടത്തിയ പ്രധാനമന്ത്രി, തെരഞ്ഞെടുപ്പ് വന്നപ്പോൾ ദീർഘനിദ്ര വിട്ടുണർന്ന് ആചാരവും വിശ്വാസവും സംരക്ഷിക്കുമെന്ന് പറയുകയാണ്.
ഡസൻ കണക്കിന് സുപ്രീംകോടതി വിധികൾ നടപ്പാക്കാതെ കോൾഡ് സ്റ്റോറേജിൽ െവച്ച പിണറായി സർക്കാർ, വിശ്വാസത്തിെൻറ കാര്യത്തിൽ വിധിയുണ്ടായപ്പോൾ മിന്നൽ വേഗത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. പിണറായി മുഖ്യമന്ത്രിയുടെ വിവേകം കാണിച്ചില്ലെന്നും ആൻറണി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.