സർക്കാറിനെതിരെ എ.കെ. ആന്‍റണി, തൃക്കാക്കരയിൽ തമ്പടിക്കുന്നത് ശരിയല്ല
text_fieldsകൊച്ചി: ജനം ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ള സംഘം തൃക്കാക്കരയിൽ തമ്പടിക്കുന്നത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. ജനങ്ങൾക്ക് സഹായങ്ങളെത്തിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതിന് പകരം മന്ത്രിസഭയുടെ വാർഷിക സമ്മാനമായി നൂറ് സീറ്റ് പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
സിവിൽ സപ്ലൈസ് മാർക്കറ്റിൽ പോലും നിത്യോപയോഗ സാധനങ്ങളില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികളൊന്നും സ്വീകരിക്കുന്നില്ല. കേന്ദ്ര സർക്കാർ ചെയ്തപോലെ പെട്രോൾ, ഡീസൽ വില അൽപമെങ്കിലും കുറക്കാമായിരുന്നു.
തുലാവർഷമാകും മുമ്പെ സംസ്ഥാനം മഴക്കെടുതിയിലും വെള്ളക്കെട്ടിലുമായി. ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാർ ജനങ്ങൾക്ക് സഹായമൊരുക്കേണ്ടതിന് പകരം മുഖ്യമന്ത്രിക്കൊപ്പം തൃക്കാക്കരയിലാണ്. പിറന്നാൾ സമ്മാനമല്ല, ജനദ്രോഹ നടപടിക്കെതിരായ താക്കീതാണ് മുഖ്യമന്ത്രിക്കും സർക്കാറിനും വേണ്ടതെന്നും ആന്‍റണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.