എ.കെ. ആന്റണിയും യു.പി.എ സര്‍ക്കാറും വിഴിഞ്ഞം തുറമുഖം വൈകിച്ചു -മന്ത്രി ബാലഗോപാല്‍
text_fieldsകോഴിക്കോട്: എ.കെ. ആന്റണിയും യു.പി.എ സര്‍ക്കാറുമാണ് വിഴിഞ്ഞം തുറമുഖം 10 കൊല്ലം വൈകാന്‍ കാരണക്കാരെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയന്‍ 17ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എസ് മന്ത്രിസഭയുടെ കാലത്ത് ഓഹരി ചൈനീസ് കമ്പനിക്കുമുണ്ടെന്ന് പറഞ്ഞ് ആന്റണി പ്രതിരോധ മന്ത്രിയായ യു.പി.എ സർക്കാർ അനുമതി നിഷേധിച്ചു. നായനാര്‍ സർക്കാർ മുന്നോട്ടുവെച്ച പദ്ധതി 2006ല്‍ വി.എസ് ഭരണത്തിൽ ടെന്‍ഡര്‍ നടപടി തുടങ്ങി ഭൂമി ഏറ്റെടുക്കലിലേക്ക് നീങ്ങിയപ്പോഴാണ് കേന്ദ്രം അനുമതി തടഞ്ഞത്. വിഴിഞ്ഞത്തെ പ്രാദേശിക പ്രശ്നങ്ങളെല്ലാം മന്ത്രിതല ചര്‍ച്ചയില്‍ പരിഹരിച്ചതായും അദ്ദേഹം അറിയിച്ചു.
യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എ.കെ. ബാലന് അധ്യക്ഷത വഹിച്ചു. ടി.പി. രാമകൃഷ്ണന് എം.എല്‍.എ, കെ.എസ്.എഫ്.ഇ ചെയര്മാന് കെ. വരദരാജന്, ഡോ. എസ്.ആര്. മോഹനചന്ദ്രന്, എസ്. മുരളീകൃഷ്ണപ്പിള്ള, കെ.ടി. യൂസഫ്, സി.പി. പ്രജിത്ത് കുമാര്‍, പി.കെ. മുകുന്ദന്, എം.വി. ശശിധരന്, സി. രാജീവന് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.