ബി.ജെ.പിക്ക് ശക്തിയുള്ള എവിടെയെങ്കിലും സി.പി.എമ്മുണ്ടോ എന്ന് എ.കെ ആന്‍റണി
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫിന് വോട്ട് നൽകി മതേതര സർക്കാരിനുള്ള സാധ്യത നഷ്ടപ്പെടുത്തരുതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി. ഇന്ത്യയെ വീണ്ടെടുക്കാനുള്ള നിർണായക പോരാട്ടമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പെന്നും ആന്‍റണ ി പറഞ്ഞു.
സി.പി.എമ്മിനെതിരെ പറയില്ലെന്ന പരാമർശം കാണിക്കുന്നത് രാഹുലിന്‍റെ വലുപ്പമാണ്. മോദിയെ താഴെയിറക്കാ ൻ കോൺഗ്രസിനും സഖ്യകക്ഷികൾക്കും വോട്ട് നൽകണം. കേരളത്തിന്‍റെ ജനങ്ങളുടെ ബുദ്ധിയെയാണ് പിണറായി വിജയൻ പരിഹസിക്കുന്നത്. ബി.ജെ.പിക്കെതിരെ പോരാടുന്നത് കോൺഗ്രസാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.
ബി.ജെ.പിക്ക് ശക്തിയുള്ള എവിടെയെങ്കിലും സി.പിഎമ്മുണ്ടോ?, സി.പിഎമ്മിന് എവിടെയെങ്കിലും സഖ്യമുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഇന്ത്യയൊട്ടാകെ ഓടിനടക്കുന്നു. പിണറായി വിജയൻ എവിടെ പോകുന്നു. ഇന്ത്യയൊട്ടാകെ ഓടുന്ന രാഹുലിനെ ഉപദേശിക്കാൻ പിണറായിക്ക് അവകാശമുണ്ടോ എന്നും ആന്‍റണി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.