ജനവികാരം അനുകൂലമായതുകൊണ്ട് മാത്രം വിജയിക്കാനാവില്ല -എ.കെ. ആൻറണി
text_fieldsകൊച്ചി: ജനവികാരം അനുകൂലമായതുകൊണ്ടു മാത്രം േകാൺഗ്രസിന് ജയിക്കാൻ കഴിയില്ലെന്ന് എ.െക. ആൻറണി. ജനവികാരം വോട്ടായി മാറണമെങ്കിൽ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കോൺഗ്രസ് നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിത്തട്ടിൽ പ്രവർത്തിക്കുന്നവരെ യോഗത്തിലേക്ക് വിളിച്ചതിെൻറ ലക്ഷ്യം പാർട്ടിയുടെ വിജയമാണെന്ന് ആൻറണി പറഞ്ഞു. സി.പി.എം, ബി.ജെ.പി പ്രവർത്തകർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിലാണ്. ഇൗ നുണ പ്രചാരണങ്ങളെ നേരിടാൻ ഒാരോ വീടുകളുമായി പ്രവർത്തകർ സമ്പർക്കത്തിലാകണം. ഇതിന് താഴെത്തട്ടിലെ നേതാക്കൾക്കാണ് അവസരമുള്ളത്. അവരുടെ പ്രവർത്തനമാണ് പാർട്ടിയെ വിജയത്തിലേക്ക് എത്തിക്കുന്നതെന്നും ആൻറണി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.