കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര^സംസ്ഥാന സർക്കാറുകൾക്ക് ഒരേ നിലപാട് –എ.കെ. ആൻറണി
text_fieldsപാലക്കാട്: വർഗീയശക്തികളെ കൂട്ടുപിടിച്ച് സ്വതന്ത്ര ഇന്ത്യയെ വേറിട്ടൊരു മാർഗത്തിലൂടെ നയിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എ.കെ. ആൻറണി. പാലക്കാട്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കർഷകേദ്രാഹ നടപടികൾക്കെതിരെ കെ.പി.സി.സി ആഹ്വാനം ചെയ്ത കർഷക രക്ഷാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഒരേ നിലപാടാണ്. കോൺഗ്രസ് ഒരുകാലത്തും കർഷകവിരുദ്ധ നിലപാട് കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അധികാര ദുർവിനിയോഗമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന ഗവൺമെൻറാണ് കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തുന്നതെന്നും എ.കെ. ആൻറണി പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തി.
മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപ്പകവാടി, ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, മുൻ എം.പി വി.എസ്. വിജയരാഘവൻ, മുൻ ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ, മുൻമന്ത്രി വി.സി. കബീർ, നേതാക്കളായ എൻ.കെ. സുധീർ, എ. രാമസ്വാമി, സി. ചന്ദ്രൻ, സി.പി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.