രാഹുൽ ഗാന്ധി തിരിച്ചു വരുമെന്ന് എ.കെ. ആൻറണി
text_fieldsകാസർകോട്: രാഹുൽ ഗാന്ധി എ.െഎ.സി.സി പ്രസിഡൻറായി തിരിച്ചുവരുമെന്ന് പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി. കോൺഗ്രസിെൻറ ധാർമികതയുയർത്തുകയാണ് അദ്ദേഹം ചെയ്തത്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. അത് തിരിച്ചുവരുമെന്നും ആന്റണി വ്യക്തമാക്കി.
60 വർഷം ജയിലിൽ കിടന്ന പാർട്ടിയാണ്. ഇനിയും ഫിനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയാണുള്ളത്. കേന്ദ്ര സർക്കാറിനെതിെര വലിയ ജനരോഷമുണ്ട്. ദേശീയതലത്തിൽ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകിയിട്ടില്ല എന്നത് ശരിയാണ്. തെരഞ്ഞെടുപ്പിൽ പ്രതിഷേധം പ്രതിഫലിക്കുമെന്നും ആൻറണി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.