അവർണ-സവർണ സമൂഹമാക്കി കേരളത്തെ വേർതിരിക്കുന്നത് ബി.െജ.പിക്കുവേണ്ടി –എ.കെ. ആൻറണി
text_fieldsതിരുവനന്തപുരം: അവർണ-സവർണ സമൂഹമായി കേരളത്തെ മതിലുകളാക്കി വേർതിരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാൻ വേണ്ടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. ആർ.എ സ്.എസിനെയും ബി.ജെ.പിയെയും നേരിടാൻ സി.പി.എം അല്ലാതെ മറ്റാരാണെന്ന് ചോദിക്കുന്നവർ ഹി ന്ദി ഹൃദയഭൂമിയിൽ നടന്ന തെരെഞ്ഞടുപ്പ് കാണണം.
യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃയേ ാഗം ഇന്ദിരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രേകാപനപരമായ നടപടികൾ സ്വീകരിച്ചത്.
ബി.ജെ.പിക്ക് കൂടുതൽ വോട്ട് കിട്ടിയാൽ കോൺഗ്രസ് തളരുമെന്നും ഇടതുപക്ഷം ജയിക്കുമെന്നും കണക്കുകൂട്ടിയിരിക്കാം. അതിനുവേണ്ടിയാണ് കേരളത്തെ മതിലുകളാക്കി തിരിച്ചതും. ആർ.എസ്.എസിനെ നേരിടാൻ ഞങ്ങളല്ലാതെ മറ്റാരെന്ന് ചോദിക്കുന്ന പിണറായിയുടെയും കോടിേയരിയുടെയും പാർട്ടിക്ക് ഹിന്ദി ഹൃദയഭൂമിയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റാണ് ആെക കിട്ടിയത്.
ശബരിമല പ്രശ്നത്തിൽ വ്യക്തികൾക്ക് നിലപാടുകൾ ഉണ്ടാകും. എന്നാൽ, കോൺഗ്രസ് നയം സ്വീകരിച്ചാൽ വ്യക്തികളുടെ നിലപാടിന് പ്രസക്തിയില്ല. തനിക്ക് പല കാര്യത്തിലും നിലപാടുണ്ട്. എന്നാൽ, കോൺഗ്രസുകാരനായ എ.കെ. ആൻറണിക്ക് ആ നിലപാടല്ല. രാജ്യം ഇതുവരെ കാണാത്ത യുദ്ധഭൂമിയിലേക്കാണ് ഇൗ വർഷം പോകുന്നത്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാക്കിയ, പൊതു -സ്വകാര്യ മേഖലകൾ തകർത്ത മോദിക്കെതിരെ പ്രതികരിക്കാനുള്ള ഇന്ത്യൻ യുവത്വത്തിെൻറ അവസരമാണ് തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, എ.െഎ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെ.പി. അനിൽകുമാർ, സി.ആർ. മഹേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.