സി.പി.എം ഇഷ്ടപ്പെടുന്നത് മോദി ഭരണം- എ.കെ ആൻറണി
text_fieldsതിരുവനന്തപുരം: മതേതരത്തേക്കാൾ സി.പി.എമ്മിന് ഇഷ്ടം മോദി ഭരണമാണെന്ന് കോൺഗ്രസ് നേതാവ് എ.കെ ആൻറണി. സി.പി.എം രാജ്യത്തെ ഒറ്റുകൊടുക്കുകയാണ്. കോൺഗ്രസുമായി സഹകരണം പാടില്ലെന്ന സി.പി.എം കേന്ദ്ര കമ്മറ്റി തീരുമാനം ഇന്ത്യയുടെ മതേതര ജനാധിപത്യ ശക്തികളെ ഒറ്റുകൊടുക്കുന്നതാണെന്നും എ.കെ ആൻറണി പറഞ്ഞു.
കേന്ദ്രകമ്മറ്റിയുടെ തീരുമാനത്തിന് പിന്നിൽ സി.പി.എമ്മിെൻറ കേരള ഘടകത്തിലെ നേതാക്കളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു മതേതര മുന്നണിയെ മോദിക്കെതിരെ അണിനിരത്താന്‍ കേരളത്തിലെ സി.പി.എമ്മിന് താല്‍പര്യമില്ല. കേരളത്തിലെ സി.പി.എം നേതാക്കൾക്ക് മോദി ഭരണം തുടരുന്നതാണ് ഇഷ്ടം. ഇതിന് ചരിത്രം മാപ്പു തരില്ലെന്നും എ.കെ ആൻറണി പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൊണ്ടുവന്ന കരട് രേഖ യോഗം ഇന്ന് വോട്ടിനിട്ട് തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.