വിദ്യാർഥിരാഷ്ട്രീയം: അടിയന്തര നിയമ നിർമാണം നടത്തണം -ആൻറണി
text_fieldsന്യൂഡൽഹി: വിദ്യാർഥിരാഷ്ട്രീയം പുനഃസ്ഥാപിക്കാൻ അടിയന്തര നിയമനിർമാണം നടത്തണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി. ഇതേക്കുറിച്ച് ചർച്ചചെയ്യാൻ സംസ്ഥാനസർക്കാർ ഉടൻ സർവകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥിരാഷ്ട്രീയം നിരോധിക്കാനുള്ള തീരുമാനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ഇത് ഫലത്തിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ വർഗീയശക്തികളുടെ അഴിഞ്ഞാട്ടത്തിന് ഇടവരുത്തും. വിദ്യാർഥികൾ പഠനകാലത്തുതന്നെ ജനാധിപത്യ രീതികൾ പരിശീലിക്കേണ്ടതുണ്ട്. അത് സമൂഹനന്മക്ക് ആവശ്യമാണ്. സാമൂഹിക പ്രതിബദ്ധതയില്ലാത്ത വിദ്യാലയാന്തരീക്ഷം വിദ്യാർഥികളുടെ ഭാവിക്കും നല്ലതല്ല.
നല്ല സാമൂഹികജീവികളായി വളർന്നുവരാൻ കലാലയകാലത്തെ രാഷ്ട്രീയ പരിശീലനം വിദ്യാർഥികളെ സഹായിക്കും. അതേസമയം, വിദ്യാർഥിരാഷ്ട്രീയത്തിനൊപ്പം വളർന്നുവരുന്ന അക്രമം ഉത്കണ്ഠജനകമാണ്. അത് പരിഹരിക്കാൻ മറ്റുനടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും ആൻറണി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.