അനില്‍ ആൻറണിയുടെ രാജിയില്‍ പ്രതികരിക്കാതെ എ കെ ആന്റണി; വിവാഹ വീട്ടിലാണോ രാഷ്ട്രീയമെന്ന്
text_fieldsഎഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള പദവികളില്‍ നിന്നും അനില്‍ ആന്റണി രാജിവെച്ച പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മകന്‍ രാജിവെച്ചതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകില്‍ നിന്ന് എ കെ ആന്റണി ഒഴിഞ്ഞുമാറി. ആന്റണിയുടെ പ്രതികരണമിങ്ങനെ:``വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം. നിങ്ങള്‍ക്ക് കൂറച്ചുകൂടി ഔചിത്യം വേണ്ടേ. ഞാന്‍ ഒരു കല്യാണത്തിന് വന്നിരിക്കുകയാണ്. രാഷ്ട്രീയ വിവാദത്തിന് അല്ല ഇവിടെ വന്നിരിക്കുന്നത്', എ കെ ആന്റണി പറഞ്ഞു. ബിബിസി ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് അനില്‍ ആന്റണി നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ രൂക്ഷവിമർശനമാണുള്ളത്. പുതിയ കോൺഗ്രസ് സംസ്കാരം അംഗീകരിക്കാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടാണ് അനിൽ രാജിവെച്ചത്.
ട്വിറ്ററിലൂടെയാണ് അനില്‍ ആന്റണി രാജി വിവരം അറിയിച്ചത്. `മുഖസ്തുതിക്കാര്‍ക്കും പാദവേസവകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനാണ് നിങ്ങള്‍ക്കും നിങ്ങളുടെ ഒപ്പമുള്ളവര്‍ക്കും കഴിയുകയെന്ന് എനിക്ക് ബോധ്യപ്പെട്ടു' എന്ന് രാജിക്കകത്തില്‍ അനില്‍ ആരോപിച്ചു. അനിലിന്റെ പ്രതികരണം കോൺഗ്രസിന് പൊതുവെ നാണക്കേടായെന്നാണ് പ്രവർത്തകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.