മതേതര ഐക്യത്തിന് സി.പി.എം തടസ്സം നിൽക്കുന്നു -ആൻറണി
text_fieldsമലപ്പുറം: രാജ്യത്ത് ബി.ജെ.പിക്കെതിരെയുള്ള മതേതര- ജനാധിപത്യ കക്ഷികളുടെ ഐക്യത്തിന് സി.പി.എം എതിരുനിൽക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ ആൻറണി. ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തുപോലും സി.പി.എം പ്രതിപക്ഷത്തിെല്ലന്നും കേന്ദ്രഭരണം നിയന്ത്രിക്കുന്ന ആർ.എസ്.എസിെൻറ വർഗീയ രാഷ്ട്രീയത്തെ നേരിടാൻ കോൺഗ്രസിനേ കഴിയൂവെന്നും അദ്ദേഹം പ്രസ് ക്ലബിെൻറ ‘മുഖാമുഖം’ പരിപാടിയിൽ പറഞ്ഞു.
അമ്പേ പരാജയമാണ് പിണറായി വിജയെൻറ ഭരണം. ജിഷ്ണു പ്രണോയിയുടെ അമ്മ നടത്തിയ സമരം കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റി. ഇതിൽ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണം. വി.എസ്. അച്യുതാനന്ദൻ ഇപ്പോൾ പഴയ ആളല്ല. ആരെയൊക്കെയോ ഭയപ്പെടുകയാണ് അദ്ദേഹം. സംസ്ഥാനത്തെ തകർച്ചയിലേക്ക് കൊണ്ടുപോവുന്ന ഇടതുപക്ഷത്തിനുള്ള ഷോക്ക് ട്രീറ്റ്മെൻറാവണം ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ആൻറണി വ്യക്തമാക്കി.
കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണിയുണ്ടാവുമോ എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധി വൈകാതെ പാർട്ടി അധ്യക്ഷനാവുമെന്ന് ആൻറണി മറുപടി നൽകി. എന്ത് കഴിക്കണം, എന്ത് സംസാരിക്കണം എന്നൊക്കെ തീരുമാനിക്കുന്നിടത്തേക്ക് സംഘ്പരിവാര ഫാഷിസം വളർന്നിരിക്കുന്നു. കഴിഞ്ഞദിവസം ചേർത്തലയിൽ പ്ലസ് ടു വിദ്യാർഥിയും ഇവരുടെ ക്രൂരതക്കിരയായി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മതേതര കക്ഷികളെ ഒരുമിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾ ഡൽഹിയിൽ തുടങ്ങിയിട്ടുണ്ട്. സി.പി.എമ്മും ഇതിെൻറ ഭാഗമാവണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.