Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകശ്​മീർ: ഇപ്പോൾ...

കശ്​മീർ: ഇപ്പോൾ കൈയടിക്കുന്നവർ ഇതൊരു തുടക്കം മാത്രമാണെന്ന്​ മനസ്സിലാക്കണം -ആൻറണി

text_fields
bookmark_border
antony
cancel

തിരുവനന്തപുരം: കശ്​മീരി​​െൻറ പേരിൽ ഇപ്പോൾ കൈയടിക്കുന്നവർ ഇതൊരു തുടക്കം മാത്രമാണെന്ന്​ മനസ്സിലാക്കണമെന്ന ്​ കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി. ഭരണഘടന ഉറപ്പുനൽകുന്ന മറ്റ്​ അവകാശങ്ങളും നാളെ ഇല്ലാതാകുന്ന നിലയിലേ ക്കാണ്​ കാര്യങ്ങൾ പോകുന്നതെന്നും മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 75ാം ജന്മദിനാഘോഷം ഇന്ദിരഭവനിൽ ഉദ്ഘാടനം ചെയ്​ത്​ അദ്ദേഹം പറഞ്ഞു.

ഒരു ചർച്ചയുമില്ലാതെ കശ്മീരിൽ നടപ്പാക്കിയത്​ നാളെ മറ്റ്​ എവിടെയും നടപ്പാക്കാം. രാ ജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ രക്തരൂഷിതമായ കലാപങ്ങളുണ്ടായപ്പോൾ പാർ ട്ടിതാൽപര്യമല്ല, രാജ്യതാൽപര്യമാണ് അദ്ദേഹത്തെ നയിച്ചത്. ഇപ്പോഴത്തെ ഭരണക്കാർ അഞ്ചാറ് വോട്ടിനായി വികാരാന്തരീക ്ഷമുണ്ടാക്കുകയാണ്. നെഹ്റുവിനെയും പട്ടേലിനെയും വിശ്വസിച്ച് പാകിസ്​താനിലേക്ക് പോകാതെ ഇന്ത്യയിലെ സംസ്ഥാനമായി മാറിയ കശ്മീരിനെയാണ്​ ഇപ്പോൾ കേന്ദ്രഭരണപ്രദേശമാക്കിയത്. നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യയുടെ സവിശേഷതയെങ് കിൽ ഇന്നത്തെ ഭരണാധികാരികൾ ഏകത്വത്തിലൂടെ ഐക്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ദീർഘദൃഷ്​ടി ഇല്ലാത്ത ഈ നീക്കം ഇന്ത്യയെ ഇന്ത്യയല്ലാതാക്കുമെന്നും ആൻറണി പറഞ്ഞു.

ലോക്‌സഭതെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ കിട്ടിയതി​​െൻറ പേരിൽ നിയമനിർമാണപ്രക്രിയ പോലും പ്രസക്തമല്ലെന്ന് വരുത്തി കേന്ദ്രസർക്കാർ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയാ​െണന്ന്​ ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാജീവ്​ഗാന്ധിയുടെ പ്രവർത്തനങ്ങളെ അംഗീകരിക്കാത്ത ഇന്നത്തെ പ്രധാനമന്ത്രിയും സർക്കാറും അദ്ദേഹത്തെ അപമാനിക്കാനും അവഹേളിക്കാനുമാണ് ശ്രമിക്കുന്നതെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

തെന്നല ബാലകൃഷ്ണപിള്ള, എം.എം. ഹസൻ, ലതികസുഭാഷ്, തമ്പാനൂർ രവി, വി.എസ്. ശിവകുമാർ എം.എൽ.എ, എൻ. പീതാംബരക്കുറുപ്പ്, വർക്കല കഹാർ, ശരത്ചന്ദ്രപ്രസാദ്​, മൺവിള രാധാകൃഷ്​ണൻ, ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി സ്വാഗതം പറഞ്ഞു.


പുനഃസംഘടന: പ്രതിസന്ധി ഇല്ലെന്ന്​ ആൻറണി
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടനപ്രതിസന്ധി ഇല്ലെന്ന്​ പാർട്ടി പ്രവർത്തകസമിതി അംഗം എ.കെ ആൻറണി. വേണ്ട​െപ്പട്ട എല്ലാവരുമായും കൂടിയാലോചിച്ച്​ എല്ലാവർക്കും ന്യായമായ പ്രാതിനിധ്യം നൽകി പുനഃസംഘടന വേഗംതന്നെ പൂർത്തീകരിക്കുമെന്നാണ്​ പ്രതീക്ഷ. പുനഃസംഘടനയുമായി ബന്ധ​െപ്പട്ട്​ പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങൾ മാധ്യമങ്ങളിലൂടെ സംസാരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പുനഃസംഘടനയിൽ ഒരാൾക്ക്​ ഒരുപദവി മാനദണ്ഡം നടപ്പാക്കുന്ന കാര്യത്തിൽ ഹൈകമാൻഡി​​െൻറ നിലപാട്​ അറിഞ്ഞശേഷമേ അന്തിമതീരുമാനം കൈക്കൊള്ളൂവെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. ഒരാൾക്ക്​ ഒരുപദവി എന്നത്​ കെ.പി.സി.സി രാഷ്​ട്രീയകാര്യസമിതിയിൽ ചർച്ച ചെയ്​തിരു​െന്നങ്കിലും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല. പുനഃസംഘടനയുടെ കാര്യത്തിൽ ഒരു സമ്മർദവും ത​നിക്കു​മേൽ ഉണ്ടായിട്ടില്ല. അത്തരത്തിൽ സമ്മർദത്തിന്​ വഴങ്ങുന്നയാളുമല്ല. എന്നാൽ എല്ലാക്കാര്യങ്ങളും എല്ലാവരുമായും ചർച്ചചെയ്​ത്​ തീരുമാനമെടുക്കുന്നതാണ്​ ത​​െൻറ ശൈലി. കെ.പി.സി.സിക്ക്​ ജംബോ കമ്മിറ്റി വേണ്ടെന്നത്​ ​െപാതുവെ അംഗീകരിക്ക​െപ്പട്ട തീരുമാനമാണ്​. പുനഃസംഘടനയിൽ എത്രയുംവേഗം തീരുമാനം ഉണ്ടാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

എ.കെ. ആൻറണി ഒരു ലക്ഷം നൽകി
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആൻറണി എം.പി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നല്‍കി.കണ്ണൂര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ 2018-19 വര്‍ഷത്തെ സാലറി ചലഞ്ചിലൂടെ പിരിച്ചെടുത്ത തുകയായ 69,10,317 രൂപ നല്‍കി. മന്ത്രി കെ.കെ. ശൈലജ, പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ് തുടങ്ങിയവര്‍ ചേര്‍ന്ന് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.

എല്‍.ഐ.സി ​െഡവലപ്മ​െൻറ്​ ഓഫിസേഴ്സ് നാഷനല്‍ ഫെഡറേഷന്‍ ചാരിറ്റബില്‍ ട്രസ്​റ്റ്​ 2 ലക്ഷം രൂപ നൽകി. നവമലയാളി ഓണ്‍ലൈന്‍ മാഗസിന്‍ -ഒരു ലക്ഷം രൂപ, ആറ്റുകാല്‍ റസിഡൻറ്​സ്​ അസോസിയേഷന്‍ - ഒരു ലക്ഷം രൂപ, പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ -10 ലക്ഷം രൂപ, ചവറ കെ.എം.എം.എല്‍ -15 ലക്ഷം രൂപ, മന്ത്രി കെ. രാജു -ഒരു ലക്ഷം രൂപ, പുനലൂര്‍ എന്‍.എസ്.വി വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനല്‍ സര്‍വിസ് സ്കീം യൂനിറ്റ് സമാഹരിച്ച 30,000 രൂപ, എറണാകുളം പാറക്കടവ് കുടുംബശ്രീ സി.ഡി.എസ് -രണ്ടു ലക്ഷം രൂപ എന്നിങ്ങനെ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antony
News Summary - ak antony
Next Story