ജോലിയിൽനിന്ന് വിലക്കാൻ ആർക്കും സാധിക്കില്ല –മന്ത്രി; ഷെയ്നെ ആരും വിലക്കിയിട്ടില്ലെന്ന് നിർമാതാക്കൾ
text_fieldsതിരുവനന്തപുരം: ജോലിയിൽനിന്ന് ആരെയും വിലക്കാൻ ആർക്കും സാധിക്കില്ലെന്നും എ.കെ. ബാല ൻ. സിനിമ സംഘടന പ്രതിനിധികളുമായുള്ള ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയ ായിരുന്നു അദ്ദേഹം.
സിനിമ മേഖലയിലെ അനാശാസ്യ പ്രവണതകൾ അവസാനിപ്പിക്കും. താര ങ്ങൾക്കിടയിലെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ എഴുതിത്തന്നാൽ പരിശോധി ക്കും. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്ര നിയമം കൊണ്ടുവരും. ഇതിെൻ റ കരട് തയാറായതായും മന്ത്രി പറഞ്ഞു.
അതേസമയം, നടൻ ഷെയ്ൻ നിഗത്തെ സിനിമയിൽനിന്ന് ആരും വിലക്കിയിട്ടില്ലെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ജനറല് സെക്രട്ടറി എം. രഞ്ജിത് ത് വ്യക്തമാക്കി. നിസ്സഹകരണം മാത്രമേ ഉള്ളൂ.
മുടക്കിയ രണ്ട് സിനിമകളും പൂർത്തിയാക്ക ണം. സിനിമ സെറ്റില് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗമുണ്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു. ഇതേക്കുറിച്ച് ചർച്ച ചെയ്യാമെന്ന് സർക്കാർ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
ഷെയ്ൻ നിഗമിെൻറ വിലക്ക്: പ്രശ്ന പരിഹാരത്തിന് വഴി തെളിയുന്നു
കൊച്ചി: നടൻ ഷെയ്ൻ നിഗമിെന സിനിമകളിൽനിന്ന് വിലക്കിയ നിർമാതാക്കളുടെ തീരുമാനത്തിൽ മഞ്ഞുരുകൽ സാധ്യത. പ്രശ്നം മലയാള ചലച്ചിത്രമേഖലയെ ആകെ ബാധിക്കുമെന്ന രീതിയിലേക്ക് മാറുന്ന സാഹചര്യത്തിലാണ് ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ ഊർജിതമായത്.
പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യവുമായി ഫെഫ്കയും അഭിനേതാക്കളുെട സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിക്കും. പ്രത്യേക യോഗം ചേർന്ന് പ്രശ്നം പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്ൻ നിഗമിെൻറ മാതാവ് ‘അമ്മ’ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അനുരഞ്ജന നീക്കങ്ങൾ സജീവമായത്. ഷെയ്നിെൻറ പ്രായം പരിഗണിച്ച് തിരുത്താൻ അവസരം നൽകണമെന്നും ഭാവി ഇല്ലാതാക്കരുതെന്നുമാണ് ഇവരുടെ ആവശ്യം. അമ്മ പ്രസിഡൻറ് മോഹൻലാൽ, മമ്മൂട്ടി എന്നിവരെ മുന്നിൽ നിർത്തി ആവശ്യങ്ങൾ ഉന്നയിക്കാനാണ് പദ്ധതി.
പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾക്ക് നേതൃപരമായ പങ്ക് വഹിക്കാമെന്ന് ഫെഫ്കയും നിർമാതാക്കളെയും അമ്മയെയും അറിയിക്കും. ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാൻ അവസരമൊരുക്കണമെന്നും വെയിൽ, കുർബാനി എന്നീ സിനിമകൾ ഉപേക്ഷിക്കരുതെന്നും അവർ ആവശ്യപ്പെടും. അതേസമയം, ലഹരി ഉപയോഗത്തെക്കുറിച്ച് ഉയർന്ന ചർച്ച സിനിമ മേഖലയെ ആകെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് സംഘടനകൾ. ഇത് ചിത്രീകരണത്തിനും മറ്റ് പ്രവർത്തനങ്ങൾക്കും തടസ്സമായേക്കാം. അതേസമയം, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് പൂർണമായി മയപ്പെടുത്തിയിട്ടില്ല. രണ്ട് സിനിമകളുടെ ചിത്രീകരണം മുടങ്ങിയതിനാൽ അതിെൻറ നഷ്ടമായ ഏഴുകോടി രൂപ ലഭിക്കണമെന്ന നിലപാടിൽ അവർ ഉറച്ചുനിൽക്കുകയാണ്.
സിനിമയിൽനിന്ന് വിലക്കുന്നതിനോട് യോജിപ്പില്ല –രവീന്ദ്രൻ
പാലക്കാട്: സിനിമയിൽനിന്ന് ആരെയെങ്കിലും വിലക്കുന്നതിനോട് യോജിപ്പില്ലെന്ന് നടൻ രവീന്ദ്രൻ. നടൻ ഷെയിൻ നിഗത്തിന് വിലക്കേർപ്പെടുത്താനുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇളമുറക്കാരനായ ഷെയ്നിെൻറ അപക്വനടപടികളെ മുതിർന്നവർ സ്നേഹപൂർവം തിരുത്തുകയാണ് വേണ്ടത്. പ്രേക്ഷകരെ സിനിമയിൽനിന്ന് അകറ്റുന്ന നടപടികൾ ഉണ്ടാവരുത്. സെറ്റുകളിൽ ലഹരിയുപയോഗമുണ്ടെന്ന രീതിയിലുള്ള പ്രചാരണത്തോടും യോജിക്കുന്നില്ല. സിനിമപ്രവർത്തകരിൽനിന്ന് വരാൻ പാടില്ലാത്തതാണ് ഇത്തരം അഭിപ്രായപ്രകടനങ്ങളെന്നും മലർന്നുകിടന്ന്് തുപ്പുന്നതിന് തുല്യമാണിതെന്നും രവീന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.