ബി.ജെ.പി കേരളത്തിന് ശാപമെന്ന് എ.കെ ബാലൻ
text_fields
കോഴിക്കോട്: കേരളത്തിന് ബി.ജെ.പി ശാപമായി മാറിയെന്ന് മന്ത്രി എ.കെ ബാലൻ. സി.പി.എമ്മിെൻറ പ്രധാന ഹിന്ദു വോട്ടുകൾ പാർട്ടിക്ക് എതിരെ തിരിക്കാനാണ് ബി.െജ.പിയുടെ ശ്രമം. അത് നടക്കാതിരുന്നപ്പോഴാണ് ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. വിഷലിപ്തമായ പ്രചാരണങ്ങളാണ് ബി.ജെ.പി അധ്യക്ഷൻ ശ്രീധരൻപിള്ള നടത്തുന്നതെന്നും ബാലൻ ആരോപിച്ചു.
ബി.ജെ.പിയുടെ വർഗീയ പ്രചാരണങ്ങൾക്കെതിരെ ശക്തമായ ഇടപ്പെടൽ സർക്കാരും സി.പി.എമ്മും നടത്തും. ഇത് തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ കേരളം വിവേകാനന്ദൻ സൂചിപ്പിച്ച ഭ്രാന്താലയമായി മാറും. ഉത്തരേന്ത്യയിലെ അനുഭവമാണ് കോൺഗ്രസിനുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീപ്രവേശന കേസിൽ തന്ത്രി കുടുംബം, പന്തളം കൊട്ടാരം, എൻ.എസ്.എസ്, ദേവസ്വം ബോർഡ് എന്നിവരും കക്ഷി ചേർന്നിരുന്നു. വിഷയത്തിൽ ഭരണഘടന പരമായ നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത്. അമിക്കസ് ക്യൂറിയുടെ മുന്നിൽ പോലും ഒരാളും അഭിപ്രായം പറഞ്ഞിരുന്നില്ല. തത്വത്തിൽ കോൺഗ്രസും ബി.ജെ.പിയും യുവതി പ്രവേശത്തെ അംഗീകരിച്ചിരുന്നു. അതിനാലാണ് അക്കാലത്ത് സർക്കാർ എതിരഭിപ്രായം പറയാതിരുന്നത്. ഒരു വിശ്വാസിയേയും വ്രണപ്പെടുത്തുന്ന സമീപനം സർക്കാരിെൻറ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ബാലൻ വ്യക്തമാക്കി.
പ്രളയത്തിെൻറ പശ്ചാത്തലത്തിൽ കൈകൊണ്ട നടപടികൾ സർക്കാർ പ്രതിച്ഛായ കൂട്ടി. ഇതു തകർക്കാനാണ് കോൺഗ്രസ്-ബി.ജെ.പി ശ്രമം. ധനസമാഹരണത്തിന് വിദേശത്ത് പോകാൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് തന്നിരുന്നു. എന്നാൽ പിന്നീട് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് നടത്തിയ ഗൂഢാലോചനയാണ് മന്ത്രിമാരുടെ വിദേശ യാത്രക്ക് അനുമതി നിഷേധിക്കുന്നതിന് ഇടയാക്കിയത്. മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി നൽകിയ വാക്കാണ് നിർലജ്ജം തെറ്റിച്ചത്. ഇതുവരെ കേന്ദ്രം നൽകിയത് 600 കോടി മാത്രമാണ്. മാനദണ്ഡപ്രകാരം കിട്ടേണ്ട 4000 കോടി നൽകിയിട്ടില്ല. സാലറി ചലഞ്ച് ആദ്യം എതിർത്തത് ബി.ജെ .പിയാണ്. പിന്നീട് കോൺഗ്രസും രംഗത്തെത്തി.
ഡബ്യൂ.സി.സിയുമായി അമ്മയെ സമവായത്തിലെത്തിക്കുന്നതിന് ചെറിയ ശ്രമം നടത്തിയിരുന്നു. നടികളുടെ പ്രശ്നം പരിഹരിക്കുന്നതിന് ഇേൻറണൽ കമ്മിറ്റിയെ വെക്കണമെന്നാവശ്യപ്പെട്ടിരുന്നു. മോഹൻലാലുമായി ഇക്കാര്യം ചർച്ച ചെയ്തു. ചർച്ചയിൽ ദിലീപിനെ ഒഴിവാക്കണമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
അമ്മയുടെ ഇേൻറണൽ കമ്മിറ്റി ഒരു താൽക്കാലിക കമ്മിറ്റി മാത്രമാണ്. കാരണം അമ്മ തൊഴിൽ ദാതാവല്ല. ഇരയുടെ കേസ് വാദിക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകും. നടി പത്മപ്രിയ ഹൈകോടതിയിൽ നൽകിയ കേസിന് പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
അമ്മയെയും ഡബ്യൂ.സി.സിയേയും തമ്മിലടിപ്പിക്കാൻ സർക്കാർ നിൽക്കില്ല. അമ്മയുമായി ഡബ്ല്യു.സി.സി സഹകരിക്കണം. പ്രശ്ന പരിഹാരത്തിന് ഇരുകൂട്ടരും തയാറകണം. അത് സിനിമ മേഖലയെ ബാധിക്കരുതെന്നും എ.കെ ബാലൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.