മാവോവാദി വേട്ട: സി.പി.െഎക്കെതിരെ എ.കെ. ബാലന്‍റെ ഒളിയമ്പ്
text_fieldsതിരുവനന്തപുരം: മാവോവാദി വേട്ടയിൽ സി.പി.െഎക്കെതിരെ ഒളിയെമ്പയ്ത് മന്ത്രി എ.കെ. ബാലൻ. വെടിവെപ്പ് നടന്ന സ്ഥലത്തുപോയാൽ തെറ്റായ സന്ദേശം നൽകുമെന്നതിനപ്പുറം എന്തെങ്കിലും പ്രയോജനം നൽകുമോയെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മാവോവാദി പ്രവർത്തനങ്ങളെ മഹത്വവത്കരിക്കുന്നത് ശരിയാണോയെന്ന് ആലോചിക്കണം.
ആരുടെ ഭാഗത്തുനിന്നാണ് ആദ്യം ഏറ്റുമുട്ടൽ ഉണ്ടായതെന്ന് അവിടെ പോയാൽ അറിയാൻ പറ്റുമെന്ന് തോന്നുന്നില്ല. മാവോവാദികളെ വെടിവെച്ചത് അവർ ഭക്ഷണം കഴിക്കുേമ്പാഴാണെന്നും സമീപത്തുനിന്നാണെന്നുമൊക്കെ എങ്ങനെ അറിഞ്ഞെന്ന് തനിക്കറിയില്ല. അതൊക്കെ പറഞ്ഞുകേട്ട അറിവ് മാത്രമാണ് -ബാലൻ പറഞ്ഞു.
ഒാരോ കക്ഷിക്കും അവരുടെ അഭിപ്രായം പറയാം. പക്ഷേ, മാവോവാദികളെ വേട്ടയാടുകയെന്ന നയമോ സമീപനമോ സർക്കാറിനില്ല. സർക്കാറിെൻറ ഭാഗമായി പൊലീസ് ചെയ്യുന്ന പ്രവൃത്തിയിൽ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. തീവ്ര മാവോവാദി, നക്സൽ ചിന്ത വെച്ചുപുലർത്തിയവരെ ആക്രമിച്ചപ്പോൾ ശക്തമായി എതിർത്തത് സി.പി.എമ്മാണ്. ഇപ്പോഴത്തെ സംഭവത്തെ പ്രതിപക്ഷം ഉപയോഗിക്കുന്നത് സ്വാഭാവികമാണ്. ഛത്തിസ്ഗഢിൽ ശുക്ലയെ കൊന്നപ്പോഴത്തെ വികാരം പ്രതിപക്ഷനേതാവിന് ഇപ്പോഴും ഉണ്ടോയെന്ന് അറിയിെല്ലന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.