അമിത് ഷായെ തൃപ്തിപ്പെടുത്താൻ നടത്തിയ അക്രമണം -കോടിയേരി
text_fieldsആലപ്പുഴ: കേരളത്തിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ തൃപ്തിപ്പെടുത്താൻ ആർ.എസ്.എസും ബി.ജെ.പിയും ആസൂത്രണം ചെയ്തതാണ് സ്വാമി സന്ദീപാനന്ദ ഗിരിക്കും ആശ്രമത്തിനുമെതിരായ ആക്രമണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ശബരിമല വിഷയത്തിലടക്കം ആർ.എസ്.എസ്, ബി.ജെ.പി കാപട്യം തുറന്നുകാട്ടുന്നതിൽ വിജയിച്ചയാളാണ് സ്വാമി. അതിെൻറ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഘ്പരിവാർ പണ്ടേ അദ്ദേഹത്തെ ഹിറ്റ്ലിസ്റ്റിൽപെടുത്തിയിട്ടുണ്ട്. അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കേരളത്തിലെ പ്രതിപക്ഷം സംഭവത്തെ അപലപിക്കാൻ രംഗത്തുവരണെമന്നും കോടിയേരി ആവശ്യപ്പെട്ടു. ആശ്രമം കത്തിച്ചതിൽ സി.പി.എം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. രാമെൻറയും അയ്യപ്പെൻറയും പേരുപറഞ്ഞ് നാട്ടിൽ അരാജകത്വം ഉണ്ടാക്കാനാണ് സംഘ്പരിവാർ നീക്കം. അത് വിലപ്പോവില്ല. ജപം നടത്തി അക്രമം നടത്തിയാൽ സർക്കാറിന് നോക്കിനിൽക്കാനാവില്ല.
വിശ്വാസത്തിെൻറ പേരിൽ റോഡിലിറങ്ങി ഗതാഗത തടസ്സം ഉണ്ടാക്കിയാൽ നടപടിെയടുക്കും. ശബരിമല കയറാനെത്തിയ വിശ്വാസികളായ സ്ത്രീകളുടെ അടക്കം വീടുകൾ ആക്രമിക്കുന്നവെര അറസ്റ്റ് ചെയ്യണം. ശബരിമലയുടെ മറവിൽ ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതിനെ അടിയന്തരാവസ്ഥയോട് ഉപമിച്ച എൻ.എസ്.എസ് നടപടി അടിയന്തരാവസ്ഥെയ കുറച്ചുകാണിക്കുന്നതായിപ്പോയി. അക്രമം ആരു കാണിച്ചാലും പിടിച്ച് അകത്താക്കും. കോൺഗ്രസിനെപ്പോലെ അഴകൊഴമ്പൻ നിലപാടല്ല ശബരിമല വിഷയത്തിൽ ഞങ്ങൾക്ക്-കോടിയേരി പറഞ്ഞു.
അമിത് ഷായെ സന്തോഷിപ്പിക്കാനാണ് ആശ്രമം ആക്രമിച്ചത്- എ.കെ ബാലൻ
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ സന്തോഷിപ്പിക്കുന്നതിനാണ് സ്വാമി സന്ദീപാന്ദഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണം
നടത്തിയതെന്ന് മന്ത്രി എ.കെ ബാലൻ. ഫാസിസത്തിനെതിരെ ഉറച്ച നിലപാട് എടുക്കുന്ന സന്ദീപാനന്ദയെ ഇല്ലാതാക്കുകയാണ് ശ്രമം. കേരളത്തിലെ വിശ്വാസികളെ ഉപയോഗിച്ച് വിമോചനം ഉണ്ടാക്കാനാണല്ലോ ബിജെപി യുടെ ശ്രമമെന്നും ബാലൻ പറഞ്ഞു.
പാലക്കാട് നടത്തിയ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് എ കെ ബാലൻ വ്യക്തമാക്കി. സി.പി.െഎ ജില്ലാ കമ്മിറ്റി അംഗമായിരുന്ന രാജൻ മാഷ് സി.പി.എമ്മിലേക്ക് വരുന്ന പരിപാടി ഒഴിവാക്കാനാവില്ലയെന്നാണ് താൻ പറഞ്ഞത്. പ്രസംഗത്തിെൻറ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് മാധ്യമ ങ്ങൾ വാർത്ത നൽകുകയായിരുന്നുവെന്നും ബാലൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.