Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിമിനൽ മനസിന്‍റെ...

ക്രിമിനൽ മനസിന്‍റെ നിലവാരത്തിലേക്ക്​ പ്രതിപക്ഷം താഴരുത് -മന്ത്രി ബാലൻ

text_fields
bookmark_border
ക്രിമിനൽ മനസിന്‍റെ നിലവാരത്തിലേക്ക്​ പ്രതിപക്ഷം താഴരുത് -മന്ത്രി ബാലൻ
cancel

തിരുവനന്തപുരം: ഭർത്താവിനൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ വിഷപ്പാമ്പിനെ ഉപയോഗിച്ച്​ കൊല്ലാൻ ശ്രമിച്ച ക്രിമിനൽ മനസ്സിന്‍റെ നിലവാരത്തിലേക്ക്​ പ്രതിപക്ഷം താഴരുതെന്ന്​ മന്ത്രി എ.കെ. ബാലൻ. കോവിഡ്​ സമൂഹവ്യാപനത്തിലേക്ക്​ കടക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്​ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന സമരം ഞെട്ടിപ്പിക്കുന്നതാണെന്ന്​ മന്ത്രി പറഞ്ഞു.

സർക്കാറി​​െൻറ പ്രവർത്തനമികവ്​ യു.ഡി.എഫിന് കടുത്ത അസ്വസ്ഥത സൃഷ്​ടിച്ചിട്ടുണ്ട്​. പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണങ്ങളും പ്രകടനങ്ങളും ഇതിന്‍റെ പ്രതിഫലനമാണ്​. എതിരാളിയെ തകർക്കാൻ തലക്കടിച്ച്​ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ്​ സ്വർണക്കടത്ത്​ സംഭവം മുഖ്യമന്ത്രിക്കും ഒാഫിസിനുമെതിരെ ഉപയോഗിക്കുന്നത്​.

സ്വർണക്കടത്ത്​ സംഭവത്തിൽ സർക്കാർതലത്തിൽ ഭരണ, നിയമപരമായി ചെയ്യേണ്ട എല്ലാക്കാര്യങ്ങളും ചെയ്​തിട്ടുണ്ട്​. ചീഫ്​ സെക്രട്ടറിതല അന്വേഷണവും എം. ശിവശങ്കറിനെ സസ്​പെൻഡ്​​ ചെയ്​തതും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന്​ പ്രധാനമന്ത്രിയോട്​ ആവശ്യപ്പെട്ടതും ഇതിന്‍റെ ഭാഗമാണ്​. 1959ല്‍ ഇ.എം.എസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സി.ഐ.എയുടെ ഗൂഢപദ്ധതിക്ക്​ കൂട്ടുനിന്നവരുടെ പ്രേതങ്ങള്‍ ജനാധിപത്യ മര്യാദകളെ വെല്ലുവിളിച്ച് അഴിഞ്ഞാടുകയാണ്.

ചില പത്ര, ദൃശ്യമാധ്യമങ്ങള്‍ നികൃഷ്​ടമായ മാധ്യമവേട്ടയാണ് മുഖ്യമന്ത്രിക്കും ഗവൺമ​െൻറിനും എതിരെ നടത്തിയത്. മുഖ്യമന്ത്രിയോട്​ നിരന്തരം ചോദ്യം ചോദിക്കുന്ന പ്രതിപക്ഷ നേതാവ്​ കേന്ദ്ര സർക്കാറിനോട്​ ഒരു ചോദ്യവും ചോദിക്കാൻ തയാറായിട്ടില്ല. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് ബി.ജെ.പിയോട് വിധേയത്വമല്ലേ എന്ന സംശയം സി.പി.എം സംസ്ഥാന സെക്രട്ടറി ഉയര്‍ത്തുന്നതെന്നും മന്ത്രി ബാലൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala govtak balan
News Summary - AK Balan attack to Opposition
Next Story