സ്ഥലം നിശ്ചയിച്ചും സമയം നിശ്ചയിച്ചുമാണ് കൊലകൾ അരങ്ങേറുന്നതെന്ന് എ.കെ. ബാലൻ
text_fieldsപാലക്കാട്: വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി എൽ.ഡി.എഫ് തടയുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. പാലക്കാട്ടെ കൊലപാതകങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം കൊലപാതകങ്ങൾ യാദൃശ്ചികമോ ഒറ്റപ്പെട്ടതോ അല്ല. സ്ഥലം നിശ്ചയിച്ചും സമയം നിശ്ചയിച്ചുമാണ് കൊലകൾ അരങ്ങേറുന്നത്. വളരെ ആസൂത്രിതമായ ഇത്തരം ചെയ്തികളെ നിസാരമായി കാണാനാവില്ലെന്നും എ.കെ. ബാലൻ പറഞ്ഞു.
വർഗീയ ചേരിതിരിവാണ് ഇത്തരം ശക്തികൾ ആഗ്രഹിക്കുന്നത്. അതിന് അവസരം പാലക്കാട് ജില്ലയിലെ മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങൾ ഉണ്ടാക്കികൊടുക്കില്ലെന്നും ശക്തമായ ഇടപെടൽ നടത്തുമെന്നും എ.കെ. ബാലൻ പറഞ്ഞു.
അതേസമയം, ഇരട്ട കൊലപാതകത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ നാളെ സർവകക്ഷിയോഗം ചേരും. വൈകീട്ട് 3.30ന് പാലക്കാട് കലക്ടറേറ്റ് കൺഫറൻസ് ഹാളിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.
പൊലീസിന്‍റെ ഉന്നതതല യോഗം പാലക്കാട് ചേർന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ എസ്.പി ഓഫീസിലാണ് യോഗം. ഐ.ജി അശോക് യാദവ് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.