ലോക കേരള സഭ സ്പോൺസർഷിപിനെ ന്യായീകരിച്ച് എ.കെ ബാലൻ; 'പ്രവാസി മലയാളികൾ മനസറിഞ്ഞ് സഹകരിക്കുന്നതിന് എന്തിനാണ് അസൂയ?'
text_fieldsതിരുവനന്തപുരം: അമേരിക്കയിൽ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനത്തിന് സ്പോൺസർഷിപ് സ്വീകരിക്കുന്നതിനെ ന്യായീകരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. പ്രവാസി മലയാളികൾ മനസറിഞ്ഞ് സഹകരിക്കുന്നതിന് എന്തിനാണ് അസൂയയെന്ന് എ.കെ. ബാലൻ ചോദിച്ചു.
ദുബൈയിലും ലണ്ടനിലും മേഖല സമ്മേളനങ്ങൾ നടന്നപ്പോഴും സ്പോൺസർഷിപ്പുണ്ട്. പണം പിരിക്കുന്നത് സ്പോർണസറാണ്, മന്ത്രിയല്ല. എല്ലാം ഓഡിറ്റ് ചെയ്യുമെന്ന് സംഘാടകർ പറഞ്ഞിട്ടുണ്ട്. ഇവിടെയുള്ള പൈസ എടുക്കാനും പറ്റില്ല, സ്പോൺസർഷിപ് വാങ്ങാനും പറ്റില്ലെന്നത് എന്ത് ന്യായമാണ്.
മുഖ്യമന്ത്രിയുടെ കൂടെയിരിക്കാനല്ല 82 ലക്ഷം. അത്തരം പ്രചാരണം അസംബന്ധമാണ്. സ്പോൺസർഷിപ് എന്നാൽ എന്താണെന്ന് ആദ്യം മനസ്സിലാക്കണം. ഇപ്പോൾ ആരോപണം ഉന്നയിക്കുന്ന ഇവരാരും ഇതിന് മുമ്പ് സ്പോൺസർഷിപ് വാങ്ങിയിട്ടില്ലേ? വയനാട് സഹകരണ ബാങ്ക് അഴിമതിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാനാണ് വിവാദമെന്നും എ.കെ. ബാലൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.