ഫിറോസ് കോടതിയിൽ പോകെട്ട; നിയമനങ്ങൾ ചട്ടവിരുദ്ധമല്ലെന്ന് എ.കെ ബാലൻ
text_fieldsതിരുവനന്തപുരം: മതിയായ യോഗ്യതയില്ലാത്തവർക്ക് വിവിധ വകുപ്പുകളുടെ എതിർപ്പ് മറികടന്ന് സ്ഥിരനിയമനം നൽകിയ െന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിെൻറ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി എ.കെ ബാലൻ. സുതാര്യമല്ലാത്ത ഒരു കാര്യവും ഇതുവരെ ചെയ്തിട്ടില്ല. ഫിറോസിേൻറത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ഫിറോസ് എല്ലാവരോടും കാണിക്കുന്നത് തന്നോട് കാണിക്കരുതെന്നും ധൈര്യമുണ്ടെങ്കിൽ കോടതിയിൽ പോകണമെന്നും മന്ത്രി പ്രതികരിച്ചു.
2010 ൽ ചട്ടം 10 പ്രകാരം മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് മണിഭൂഷനടക്കം 10 പേരെ സ്ഥിരപ്പെടുത്തിയത്. ഇതിന് ശേഷം 2010ൽ ഇദ്ദേഹം പിന്നോക്ക വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി. യു.ഡി.എഫിന് അന്ന് തോന്നാത്ത എന്ത് കുറ്റമാണ് ഇപ്പോൾ തോന്നുന്നത്. മറുപടി പോലും അർഹിക്കാത്ത ആരോപണമാണിതെന്നും മന്ത്രി പറഞ്ഞു.
മണിഭൂഷന് മതിയായ എല്ലാ യോഗ്യതകളുമുണ്ട്. ഏഴ് വർഷം പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത ഉദ്യോഗസ്ഥന് അത് ഡിക്ലയർ ചെയ്യുക മാത്രമാണ് ചെയ്തത്. ഫിറോസിെൻറ കോപ്രായങ്ങൾ തന്നോടു വേണ്ടെന്നും എ.കെ ബാലൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.