മോഹൻ ഭഗവതിന്‍റെ നടപടി ജനാധിപത്യവിരുദ്ധമെന്ന് മന്ത്രി ബാലൻ
text_fieldsമലപ്പുറം: പാലക്കാട്: കലക്ടറുടെ ഉത്തരവ് ലംഘിച്ച് ആർ.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പലക്കാട് സ്കൂളിൽ ദേശീയ പതാക ഉയർത്തിയത് ദേശീയപതാക ദുരുപയോഗം ചെയ്യുന്ന നടപടിയായിപ്പോയെന്ന് മന്ത്രി എ.കെ.ബാലൻ. മലപ്പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലാണ് പ്രവർത്തിയെങ്കിൽ രാജ്യത്തിന്‍റെ അവസ്ഥ എന്താകുമെന്നും മോഹൻ ഭഗവതിന്‍റെ നടപടി ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ ഭാഗവതിനെ വിലക്കിയിരുന്നു. ഇത് മറികടന്നാണ് പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ സ്‌കൂളിൽ രാജ്യത്തിന്‍റെ എഴുപതാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആര്‍.എസ്.എസ് അധ്യക്ഷന്‍ ദേശീയപതാക ഉയര്‍ത്തിയത്.
ജനപ്രതിനിധികള്‍ക്കോ പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു കളക്ടര്‍ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും എസ്.പിക്കും ആർ.എസ്.എസ് നേതൃത്വത്തിനും കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ മോഹന്‍ഭാഗവത് തന്നെ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.