എൻ.എസ്.എസ് കോഴ വാങ്ങാതെ നിയമനം നടത്തുമോ -സുകുമാരൻ നായർക്കെതിരെ എ.കെ. ബാലൻ
text_fieldsതിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ രൂക്ഷമായി വിമർശിച്ച് സി.പി.എം നേതാവ് എ.കെ. ബാലൻ. ആ സമുദായത്തിന് നിരക്കുന്നതല്ല സുകുമാരൻ നായരുടെ ചെയ്തികൾ. സമുദായത്തിലെ പാവപ്പെട്ടവരിൽ നിന്ന് കോഴ വാങ്ങാതെയാണോ സുകുമാരൻ നായർ എൻ.എസ്.എസ് സ്ഥാപനങ്ങളിൽ നിയമനം നടത്തുന്നതെന്നും എ.കെ. ബാലൻ ചോദിച്ചു.
അത്തരം സന്ദർഭത്തിൽ സമുദായത്തിലെ പാവപ്പെട്ടവർക്ക് അനുകൂലമായ വിധി നടപ്പാക്കാൻ സുകുമാരൻ നായർക്ക് സാധിക്കുമോയെന്ന് വ്യക്തമാക്കണം. അനധികൃതമായി പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ 68 ഏക്കർ സ്‍ഥലം കൈവശം വെച്ചത് തിരിച്ചു കൊടുക്കുകയാണ് സുകുമാരൻ നായർ ആദ്യം ചെയ്യേണ്ടതെന്നും ബാലൻ പറഞ്ഞു. വിശ്വാസികളെ ഒപ്പം നിർത്താൻ സുകുമാരൻ നായർ വഴിവിട്ട മാർഗം സ്വീകരിക്കുകയാണെന്നും എ.കെ. ബാലൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.