Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2023 5:13 AM GMT Updated On
date_range 11 Aug 2023 5:13 AM GMTമാസപ്പടി വിവാദത്തിന് പിന്നിൽ പ്രത്യേക അജണ്ട; പ്രതിപക്ഷത്ത് ഭിന്നതയെന്ന് എ.കെ ബാലൻ
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ രൂക്ഷ വിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലൻ. മാസപ്പടി വിവാദത്തിന് പിന്നിൽ പ്രത്യേക അജണ്ടയെന്ന് എ.കെ ബാലൻ പറഞ്ഞു.
മാസപ്പടി വിഷയത്തിൽ അടിയന്തര പ്രമേയം കൊണ്ടുവരാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടിയെ ഭയപ്പെടുന്നു. സി.എം.ആർ.എല്ലിന് ഇനിയും സേവനം കൊടുക്കുമെന്നും അതിനുള്ള വേതനം വാങ്ങുമെന്നും എ.കെ ബാലൻ വ്യക്തമാക്കി.
ആദായ നികുതി വകുപ്പ് വീണയോട് കാര്യങ്ങൾ ചോദിച്ചോ എന്നും പിണറായി വിജയന് പണം നൽകിയെന്ന് കമ്പനി പറഞ്ഞിട്ടുണ്ടോ എന്നും എ.കെ ബാലൻ മാധ്യമങ്ങളോട് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story