നവകേരള സദസ് പാലക്കാട്ടെത്തുമ്പോൾ പ്രമുഖ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കുമെന്ന് എ.കെ ബാലൻ
text_fieldsനവകേരള സദസ് പാലക്കാട് എത്തുമ്പോൾ യു.ഡി.എഫിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുമെന്ന് മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ. കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥുൾപ്പെടെ പരിപാടിക്കെത്തും. യു.ഡി.എഫ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് 50,000 രൂപ നവകേരള സദസിനായി നൽകിയെന്നും ബാലൻ പറഞ്ഞു. കോൺഗ്രസിനൊപ്പം അധികനാൾ നിൽക്കാൻ മുസ്‌ലിം ലീഗിന് പറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലക്കാട് ജില്ല ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ സ്വീകരണമാവും സദസിന് ലഭിക്കുക. കേരളത്തിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണ് എ.വി. ഗോപിനാഥ്. അദ്ദേഹം ഈ സംരംഭത്തെ ഇതിനകം സ്വാഗതം ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വേദി ലീഗ് നേതാവ് എൻ.എ. അബൂബക്കർ ഹാജി പങ്കിട്ടതും അബ്ദുൽ ഹമീദ് കേരള ബാങ്കിെൻറ ഡയറക്ടറായതുമൊക്കെ നാം കണ്ടു കഴിഞ്ഞു. ഫലസ്തീൻ വിഷയത്തിൽ മനസ് എൽ.ഡി.എഫിെൻറ കൂടെയും ശരീരം യു.ഡി.എഫിെൻറ കൂടെയുമാണെന്നാണ് ലീഗ് നേതാക്കൾ പൊതുസമൂഹത്തോട് പറഞ്ഞത്.
കേരളീയം പരിപാടിയിൽ യു.ഡി.എഫിലെയും ബി.ജെ.പിയിലെയും അണികൾ ഒഴുകിയെത്തി. ഇത് സൂചിപ്പിക്കുന്നത് കക്ഷിരാഷ്ട്രീയഭേദമന്യേ കേരളത്തിലെ ജനതയും യു.ഡി.എഫിലെ ചില നേതാക്കളും എൽ.ഡി.എഫിനൊപ്പം നിൽക്കുന്നു എന്നാണ്. നവകേരളയുടെ മൂന്നാം ദിവസവും ലഭിക്കുന്ന പിന്തുണ ചെറുതല്ല. ഒരു സർക്കാരിനും അനുകൂലമായി കാണാത്ത ജനകീയ തള്ളിച്ചയാണ് സദസിന് ലഭിച്ചത്.
ഞങ്ങൾ ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല. അവർ യു.ഡി.എഫിൽ നിന്ന് മാറാനും തീരുമാനിച്ചിട്ടില്ല. എന്നാൽ, ഇന്നത്തെ സമീപനം വെച്ച് മുസ്‌ലിം ലീഗിന് അവരുമായി അധികകാലം ചേർന്നു പോകാൻ സാധിക്കില്ലെന്നും ബാലൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.