Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാറി​െൻറ ആഘോഷങ്ങൾ...

സർക്കാറി​െൻറ ആഘോഷങ്ങൾ ഒഴിവാക്കുന്നതിൽ അഭിപ്രായ ഭിന്നതയില്ല- എ.കെ ബാലൻ

text_fields
bookmark_border
സർക്കാറി​െൻറ ആഘോഷങ്ങൾ ഒഴിവാക്കുന്നതിൽ അഭിപ്രായ ഭിന്നതയില്ല- എ.കെ ബാലൻ
cancel

തിരുവനന്തപുരം: സർക്കാർ പണം നൽകുന്ന ആഘോഷങ്ങൾ ഒഴിവാക്കുന്നത്​ സംബന്ധിച്ച്​ മന്ത്രിമാർ തമ്മിൽ അഭിപ്രായ ഭിന്നതയി​ല്ലെന്ന് മന്ത്രി​ എ.കെ ബാലൻ. സർക്കാർ ഫണ്ട്​ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്നാണ്​ മന്ത്രിസഭാ തീരുമാനമെന്നും എ.കെ ബാലൻ പറഞ്ഞു.

സർക്കാർ ചെലവിൽ നടത്തുന്ന സംസ്ഥാന സ്​കൂൾ കലോൽസവം, ചലച്ചിത്രോൽസവം, നെഹ്​റു ട്രോഫി വള്ളംകളി എന്നിവയെല്ലാം ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ്​ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇൗ ഉത്തരവിൽ വ്യക്​തത ആവശ്യപ്പെട്ട്​ മന്ത്രി എ.കെ ബാലൻ ചീഫ്​ സെക്രട്ടറിക്ക്​ കത്തയ​ച്ചതോടെയാണ്​ ഇക്കാര്യത്തിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ പുറത്ത്​ വന്നത്​.

സർക്കാർ നടത്തുന്നതും സർക്കാർ ഫണ്ട്​ ഉപയോഗിച്ച്​ നടത്തുന്നതുമായ എല്ലാ ആഘോഷങ്ങളും ഒരു വർഷത്തേക്ക്​ വിലക്കിയാണ്​ പൊതുഭരണ വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ്​ സിൻഹ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്​. ഇതുപ്രകാരം കലോൽസവം, ടൂറിസം വകുപ്പി​​​​െൻറ ആഘോഷങ്ങൾ, ചലച്ചിത്രോൽസവം എന്നിവ ഒഴിവാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsa.k balanmalayalam news
News Summary - A.K Balan statement on Festival-Kerala news
Next Story