നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കും -മന്ത്രി എ.കെ. ബാലൻ
text_fieldsകരുളായി/എടക്കര: പ്രളയക്കെടുതിക്കിരയായ നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കാൻ നടപടി സ്വീക രിക്കുമെന്ന് പട്ടികജാതി-ക്ഷേമ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കരുളായി പുള്ളിയിൽ യു.പി സ്‌കൂളില്‍ ആദിവാസികള്‍ക്കായ ുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തബാധിതരെ യുദ്ധകാലാടിസ്ഥാനത്തില്‍ ശാശ്വതമായി പുനരധിവസിപ്പിക്കാനാണ് സര്‍ക്കാർ ശ്രമിക്കുന്നത്. വനാവകാശ നിയമപ്രകാരം ലഭിച്ച 203.64 ഹെക്ടര്‍ വനഭൂമി മലപ്പുറം ജില്ലയിലുണ്ട്. ആദിവാസി പുനരധിവാസത്തിന് ഈ സ്ഥലം ഉപയോഗപ്പെടുത്തും. മറ്റുള്ള 200ഓളം ദുരന്തബാധിത കുടുംബങ്ങളെ ശാശ്വതമായി പുനരധിവസിപ്പിക്കാൻ മുണ്ടേരി സീഡ് ഫാമിലെ സ്ഥലം ഉപയോഗപ്പെടുത്താമോയെന്ന കാര്യം പരിശോധിക്കും. ഇതിനായി പദ്ധതി തയാറാക്കും. വീടും ഭൂമിയും നശിച്ച് പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ താൽക്കാലികമായി വാടകകെട്ടിടങ്ങളില്‍ താമസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വീട് നഷ്ടപ്പെട്ട, സ്ഥലമുള്ള കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ ആദ്യഗഡുവായി 90,000 രൂപ വീതം നല്‍കുമെന്ന് കവളപ്പാറയിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുക. ഭൂദാനം സെൻറ് ജോര്‍ജ് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്ന പോത്തുകല്‍ ജംഇയ്യതുല്‍ മുജാഹിദീന് കീഴിലെ ജുമാമസ്ജിദും അദ്ദേഹം സന്ദര്‍ശിച്ചു. പള്ളിക്കമ്മിറ്റി ഭാരവാഹികളെ മന്ത്രി ഷാള്‍ അണിയിച്ച് അഭിനന്ദിച്ചു. മുണ്ടേരി ഗവ. ട്രൈബല്‍ ഹൈസ്കൂളിലെ ക്യാമ്പിലും സന്ദര്‍ശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.