മുല്ലപ്പെരിയാർ മരംമുറി: ഒന്നും അറിഞ്ഞില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി
text_fieldsകൊച്ചി: മുല്ലപ്പെരിയാർ ബേബി ഡാം മരംമുറി സംബന്ധിച്ച വിവാദ ഉത്തരവിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ. എൻ.സി.പി നേതൃയോഗത്തിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കൂടുതൽ പറയുന്നില്ലെന്നും അറിഞ്ഞില്ല എന്നതാണ് തന്‍റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
മരംമുറിക്ക് അനുമതി നൽകിയത് മുഖ്യമന്ത്രിയുടേയോ തന്‍റെയോ ഓഫീസ് അറഞ്ഞില്ലെന്ന് നേരത്തെ സംഭവം പുറത്തുവന്നപ്പോൾ എ.കെ. ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ, കേരള - തമിഴ്നാട് ഉദ്യോഗസ്ഥർ വിശദമായി ചർച്ച ചെയ്ത ശേഷമാണ് ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതെന്നിന് കൂടുതൽ തെളിവുകൾ പുറത്തുവന്നിരുന്നു.
കൂടാതെ, മരംമുറി അനുമതിയിൽ ചീഫ് വൈൽഡ് ൈലഫ് വാർഡൻ ബെന്നിച്ചൻ തോമസ് മാത്രമല്ല മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.