മലയോര ജനതയുടെ മനസ്സിൽ തീ കോരിയിട്ട ആളാണ് മാധവ് ഗാഡ്ഗിൽ -മന്ത്രി
text_fieldsതിരുവനന്തപുരം: മലയോര ജനതയുടെ മനസ്സിൽ തീ കോരിയിട്ട ആളാണ് മാധവ് ഗാഡ്ഗിലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മാധവ് റാവു ഗാഡ്ഗിലിനെ പോലുള്ളവർ മലയോര മേഖലയിലെ കർഷക ജനതയുടെ മനസ്സിൽ തീ കോരിയിടുന്നതിൽ വലിയ പങ്കുവഹിച്ച റിപ്പോർട്ട് സമർപ്പിച്ചയാളാണ്. അവിടുന്ന് തുടങ്ങിയ ആശങ്കയാണ് കർഷകർക്കുള്ളത്. ഗാഡ്ഗിലിന്‍റെ പ്രസ്താവനക്കു ശേഷം വന്യമൃഗങ്ങളെ കൊല്ലാൻ പോകുകയാണോ എന്നാണ് ബി.ബി.സി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ചോദിക്കുന്നത്. ആരെയും കൊല്ലാനല്ല, സന്തുലിതാവസ്ഥ ഉണ്ടാക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകേണ്ടത്. വന്യമൃഗങ്ങൾക്കും മനുഷ്യനും അവകാശങ്ങളുണ്ട് -മന്ത്രി പറഞ്ഞു.
പഴയതിൽനിന്നും വ്യത്യസ്തമായി കൂടുതൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നു എന്ന യാഥാർത്ഥ്യം കാണാതിരുന്നിട്ട് കാര്യമില്ല. അതിനനുസരിച്ചുള്ള പദ്ധതികളാണ് ആവിഷ്കരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്യമൃഗങ്ങളെ വേട്ടയാടാൻ അനുമതി വേണമെന്ന് കഴിഞ്ഞ ദിവസം മാധവ് ഗാഡ്ഗില്‍ പറഞ്ഞിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടുന്നത് മൂലം അവയുടെ എണ്ണത്തിൽ കുറവ് വരില്ല. അമേരിക്കയിലും ആഫ്രിക്കയിലും ബ്രിട്ടനിലും ആളുകള്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നുണ്ട്. യുക്തിസഹമായ വേട്ട സ്കാൻഡനേവിയൻ രാജ്യങ്ങൾ പോലും അനുവദിക്കുന്നുണ്ട്. ഭീഷണിയെങ്കിൽ കൊല്ലുന്നതിൽ തെറ്റെന്താണെന്നാണ് ഗാഡ്ഗിൽ ചോദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.