ഫോൺ കെണി കേസ്: എ.കെ ശശീന്ദ്രൻ കുറ്റവിമുക്തൻ
text_fieldsതിരുവനന്തപുരം: ചാനൽ പ്രവർത്തകയോട് ഫോണിൽ അശ്ലീല സംഭാഷണം നടത്തിയെന്ന കേസിൽ മുൻമന്ത്രി എ.കെ. ശശീന്ദ്രൻ കുറ്റമുക്തൻ. ചാനൽ പ്രവർത്തക ശശീന്ദ്രനനുകൂലമായി മൊഴി നൽകിയതിനെതുടർന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതി ജഡ്ജി പ്രഭാകരൻ ശശീന്ദ്രനെ കുറ്റമുക്തനാക്കിയത്. ഇതോടെ ശശീന്ദ്രന് മന്ത്രിയായി തിരിച്ചെത്താനുള്ള സാഹചര്യമൊരുങ്ങി.
കഴിഞ്ഞദിവസമാണ് കേസ് അവസാനിപ്പിക്കുകയാണെന്ന് ചാനൽ പ്രവർത്തക മൊഴി നൽകിയത്. പിന്നെ എന്തിനാണ് പരാതി നൽകിയതെന്ന് ചോദിച്ചപ്പോൾ അത് കോടതിക്ക് പുറത്ത് തീർപ്പാക്കിയെന്നും അവർ പറഞ്ഞു. ഫോൺ വിളി വിവാദത്തെക്കുറിച്ച് അേന്വഷിച്ച മുൻ ജില്ല ജഡ്ജി പി.എ. ആൻറണി കമീഷനും ശശീന്ദ്രനെ കുറ്റമുക്തനാക്കിയ റിപ്പോർട്ടാണ് സമർപ്പിച്ചത്.
ചാനൽ പ്രവർത്തക അനുകൂല മൊഴി നൽകിയ സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ തന്നെ കുറ്റമുക്തനാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ശശീന്ദ്രന് വൈകീട്ട് മൂന്നേമുക്കാൽ വരെ കാത്തിരിക്കേണ്ടിവന്നു. പരാതിക്കാരിയുടെ ഹരജി തള്ളാനാകില്ലെന്നും അത് കേരളത്തിലെ സ്ത്രീസുരക്ഷയെ ബാധിക്കുന്ന സംഭവമാണെന്നും പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയാണ് മൊഴി മാറ്റിച്ചതെന്നും ആരോപിച്ച് ഉള്ളൂർ സ്വദേശി മഹാലക്ഷ്മി ഹരജി നൽകിയതാണ് വിധി വൈകാൻ കാരണമായത്. ഈ ഹരജിയിൽ ഉച്ചകഴിഞ്ഞ് വാദം കേട്ട ജഡ്ജി പ്രഭാകരൻ, മഹാലക്ഷ്മിയുടെ ഹരജി തള്ളുകയും തുടർന്ന് ശശീന്ദ്രനെ കുറ്റമുക്തനാക്കുകയുമായിരുന്നു.
ഒരു വാർത്തയുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയ ചാനൽ പ്രവർത്തകയോട് മന്ത്രിയായിരുന്ന ശശീന്ദ്രൻ മോശമായി പെരുമാറി എന്നായിരുന്നു പരാതി. ശശീന്ദ്രനും ഒരു യുവതിയും തമ്മിലുള്ള ഫോൺ സംഭാഷണം ചാനൽ സംപ്രേഷണവും ചെയ്തു. സംഭവം വിവാദമായതിനെത്തുടർന്ന് കഴിഞ്ഞ മാർച്ച് 26ന് ശശീന്ദ്രൻ രാജിെവച്ചു. തുടർന്ന് മന്ത്രിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയും ചാനൽ മേധാവി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒമ്പതാം പ്രതിയായിരുന്നു ചാനൽപ്രവർത്തക. ഇതിനിെടയാണ് ശശീന്ദ്രൻ തന്നോട് മോശമായി സംസാരിച്ചുവെന്നും അഭിമുഖമെടുക്കാനെത്തിയ തന്നോട് മോശമായി പെരുമാറിയെന്നും കാണിച്ച് ഇവർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. തുടർന്ന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായ നിയമപ്രകാരം കേെസടുത്തു.
പരാതിക്കാരിയായ ചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്ന് സാക്ഷികളും മുൻ മന്ത്രി അപമര്യാദയായി പെരുമാറിയിരുന്നുവെന്നാണ് മൊഴി നൽകിയത്. മാസങ്ങൾക്ക് ശേഷം പരാതിക്കാരി കേസ് പിൻവലിക്കാൻ ഹൈകോടതിയെ സമീപിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി കേസുമായി മുന്നോട്ടുപോകുകയാണെന്ന് കോടതിയെ അറിയിച്ചു. അതിെൻറ അടിസ്ഥാനത്തിലാണ് സി.ജെ.എം കോടതി കേസ് നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. അതിെൻറ അടിസ്ഥാനത്തിൽ ശശീന്ദ്രൻ ഉപാധികളോടെ േകാടതിയിൽനിന്ന് ജാമ്യം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.