അശ്ലീല ഫോൺ വിവാദം: പി.എസ്. ആന്‍റണി ജുഡീഷ്യല്‍ കമീഷന്‍
text_fieldsതിരുവനന്തപുരം: എ.കെ.ശശീന്ദ്രന്റെ മന്ത്രിപദത്തിൽ നിന്നുളള രാജിക്കു വഴിയൊരുക്കിയ അശ്ലീല ഫോൺ വിവാദം മുന്‍ ജില്ലാ ജഡ്ജ് പി.എ ആൻറണി അന്വേഷിക്കും. ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അദ്ദേഹം തേടും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ജുഡീഷ്യൽ കമ്മീഷനെ പ്രഖ്യാപിച്ചത്.
സംപ്രേഷണം ചെയ്ത സംഭാഷണം ഏത് സാഹചര്യത്തില്‍ ഉണ്ടായതാണ്, റെക്കോര്‍ഡ് ചെയ്ത് പ്രസ്തുത സംഭാഷണം പിന്നീട് ദുരുദ്ദേശപരമായി എഡിറ്റ് ചെയ്യുകയോ അതില്‍ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ, അതിനു പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്, സംഭാഷണം സംപ്രേഷണം ചെയ്തതില്‍ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നിവയാണ് അന്വേഷണത്തിന്‍റെ പരാമര്‍ശ വിഷയങ്ങള്‍. ഇതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അതും കമ്മീഷന് അന്വേഷിക്കാവുന്നതാണ്. കമ്മീഷന്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഫോൺ സംഭാഷണം എഡിറ്റ് ചെയ്തതാണോയെന്നതടക്കം അദ്ദേഹം പരിശോധിക്കും. എറണാകുളം കാക്കനാട് സ്വദേശിയായ ആന്‍റണി 2016 ഒക്ടോബറിലാണ് വിരമിച്ചത്.
അതേസമയം സംഭവത്തിൽ പരാതിക്കാരില്ലെങ്കിലും മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൻറെേതായ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.