അശ്ലീല സംഭാഷണം: മന്ത്രി എ.കെ ശശീന്ദ്രൻ രാജി വെച്ചു
text_fieldsകോഴിക്കോട്: സ്ത്രീയോട് ലൈംഗീക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെച്ചു. തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചതായി ശശീന്ദ്രൻ പറഞ്ഞു. ഏത്കാര്യത്തിലും തന്നെ സമീപിക്കുന്നവരോട് നല്ല നിലയിലേ പെരുമാറിയിട്ടുള്ളൂവെന്ന് ശശീന്ദ്രൻ പറഞ്ഞു. ഇതിലെ ശരിതെറ്റുകൾ വസ്തുനിഷ്ഠമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അതിലൂടെ തനിക്ക് നിരപാധിത്വം തെളിയിക്കാൻ കഴിയും. ഇടതുമുന്നണിയുടെയും തൻെറ പാർട്ടിയുടെയും രാഷ്ട്രീയ ധാർമികതക്ക് അനുസരിച്ചേ പ്രവർത്തിക്കാറുള്ളൂ. എന്നെയോർത്ത് ലജ്ജിേക്കണ്ടിവരില്ലെന്ന് ഞാൻ വോട്ടർമാരോട് പറഞ്ഞിരുന്നു. പാർട്ടിയുടെയും പ്രവർത്തകരുടെയും വിശ്വാസം ഉൗട്ടി ഉറപ്പിക്കേണ്ട ധാർമികത തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജി കുറ്റസമ്മതമല്ലെന്നും പാർട്ടിയുടെ വിശ്വാസം ഉൗട്ടി ഉറപ്പിക്കുന്നതിന് വേണ്ടി ഞാൻ സ്ഥാനം ഒഴിയേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫോൺ സംഭാഷണത്തിലെ ശബ്ദം തൻറേതാണെന്നത് തള്ളാനും കൊള്ളാനും അദ്ദേഹം തയ്യാറായില്ല. വാർത്ത പുറത്ത് വന്നതു മുതൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന ശശീന്ദ്രൻ മൂന്ന് മണിയോടെ രാജിപ്രഖ്യാപനം മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കുകയായിരുന്നു.
മംഗളം ചാനലാണ് ശശീന്ദ്രെൻറതെന്നു പറഞ്ഞ് ലൈംഗികചുവയുള്ള സംഭാഷണത്തിെൻറ ഒാഡിയോക്ലിപ്പ് പുറത്തു വിട്ടത്. മറുഭാഗത്തുള്ള സ്ത്രീയുടെ ശബ്ദം ചാനൽ പ്രക്ഷേപം ചെയ്തിരുന്നില്ല. മന്ത്രിക്കെതിരെ ഇതുവരെ പൊലീസിന് പരാതികൊളെന്നും ലഭിച്ചിട്ടില്ല. വിഷയം ഗൗരവതരമാണെന്ന് മുഖ്യമന്ത്രി നേരത്തേ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതാദ്യമാണ് ഇടതുസര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ ലൈംഗീക ആരോപണം ഉയരുന്നത്. പത്തു മാസമായ പിണറായി മന്ത്രിസഭയിൽ നിന്ന് രാജി വെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രൻ. ബന്ധു നിയമന വിവാദത്തിൽ കുടുങ്ങി ഇ പി ജയരാജനാണ് ആദ്യം രാജി വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.