Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ. ശശീന്ദ്രനെ...

എ.കെ. ശശീന്ദ്രനെ മാറ്റണം, തോമസ് കെ. തോമസ് പുതിയ മന്ത്രി; എന്‍.സി.പി -അജിത്​ പവാർ വിഭാഗം കത്ത് നൽകി

text_fields
bookmark_border
AK Saseendran, Thomas K Thomas
cancel

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി -അജിത്​ പവാർ വിഭാഗം മുഖ്യമന്ത്രിക്ക് കത്തുനല്‍കി. പകരം കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നും കത്തിലുണ്ട്.

അജിത്​ പവാര്‍ വിഭാഗത്തെ എന്‍.സി.പിയുടെ ഔദ്യോഗികവിഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കത്ത് നല്‍കിയതെന്ന് ഈ വിഭാഗത്തിന്‍റെ സംസ്ഥാന പ്രസിഡൻറായി നിയമിതനായ എന്‍.എ. മുഹമ്മദ്കുട്ടി വാർത്തസമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ പി.സി. ചാക്കോ ഉള്‍പ്പെടുന്ന വിഭാഗത്തിന് അംഗീകാരമില്ല. പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും പേരും അജിത്​ പവാർ നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. മറുവിഭാഗം മലപ്പുറത്ത് സംഘടിപ്പിച്ച യോഗം ഔദ്യോഗിക വിഭാഗത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് തടഞ്ഞിരുന്നതായും അജിത്​പവാർ വിഭാഗം ​അറിയിച്ചു.

മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബി.ജെ.പി മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം പാര്‍ട്ടി നില്‍ക്കുമെന്ന്​ എൻ.എ. മുഹമ്മദ്​ കുട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas K ThomasNCPAK Saseendran
News Summary - A.K. Saseendran should be replaced, Thomas K. Thomas the new minister; NCP-Ajit Pawar section issued the letter
Next Story