വിവാദങ്ങൾ കെട്ടടങ്ങി; എ.കെ. ശശീന്ദ്രൻ പ്രചാരണം തുടങ്ങി
text_fieldsകക്കോടി: എൻ.സി.പിയിലെ രാഷ്ട്രീയ വിവാദങ്ങളെല്ലൊം ചായക്കോപ്പയിലെ കൊടുങ്കാറ്റാക്കി മാറ്റി എ.കെ. ശശീന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.
മണ്ഡലത്തിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലെന്ന ആത്മവിശ്വാസത്തിലാണ് വ്യാഴാഴ്ച രാവിലെ കക്കോടിയിൽ എലത്തൂർ മണ്ഡലത്തിെൻറ പ്രചാരണത്തിന് ഒരു മുഴം മുന്നേയെറിഞ്ഞ് തുടക്കം കുറിച്ചത്. മണ്ഡലവികസനത്തിന് ആവുന്നെതല്ലാം ചെയ്തുവെന്നും ഇനിയും ചിലതെല്ലാം മനസ്സിലുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു.
സ്ഥാനാർഥി നിർണയവേളയിൽ എൻ.സി.പി അംഗങ്ങളിൽനിന്നുണ്ടായ മുറുമുറുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തോടെതന്നെ മണ്ഡലത്തിൽ കെട്ടടങ്ങി എന്ന പ്രതീതിയാണുളവാക്കുന്നത്. എതിർപ്പ് പ്രകടിപ്പിച്ചവർപോലും നിശ്ശബ്ദരായ അവസ്ഥയാണ്. സി.പി.എമ്മിന് മേൽെക്കെയുള്ള മണ്ഡലത്തിൽ മൂന്നാം തവണയും ഭൂരിപക്ഷവും വിജയവും പ്രതീക്ഷിച്ചാണ് ശശീന്ദ്രൻ വോട്ടഭ്യർഥനക്ക് ഇറങ്ങുന്നത്.
മണ്ഡലത്തിലെ വിവിധ വ്യക്തികളെയും സംഘടന ഭാരവാഹികളെയും നേരിട്ടുവിളിച്ച് സ്ഥാനാർഥി പ്രഖ്യാപനം അറിയിക്കുകയാണ്. പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയ എ.കെ ശശീന്ദ്രന് കാരാട്ട് കോളനി, പുറണാടത്ത് കോളനി, ചെറുകുളം ബസാർ, ചെമ്പോളി കോളനി, മേന്തല കോളനി, കിഴക്കുംമുറി, മലയിമ്മൽ കോളനി, കിഴക്കേടത്ത് കോളനി എന്നിവിടങ്ങളിൽ സ്വീകരണം നൽകി.106 വയസ്സുള്ള സ്വാതന്ത്ര്യസമര സേനാനി ഉണ്ണീരിക്കുട്ടിയുടെ വീട്ടിലെത്തി.
ഒറ്റത്തെങ്ങിൽ ഡി.വൈ.എഫ്.ഐ പഞ്ചായത്ത് ജാഥയെ അഭിവാദ്യം ചെയ്തു. എൽ.ഡി.എഫ് നേതാക്കളായ മാമ്പറ്റ ശ്രീധരൻ, കെ. ചന്ദ്രൻ, എം. ആലിക്കോയ, കെ.പി. സുനിൽകുമാർ, കെ.എം. രാധാകൃഷ്ണൻ, വി. മുകുന്ദൻ, എം.കെ. നാരായണൻ, ടി.ഹസൻ, പി.എം. ധർമരാജൻ, എം. രാജേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.