വന്യജീവി ആക്രമണം: രാഹുൽ വിമർശനം വിഴുങ്ങി ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: വയനാട് വന്യജീവി സംഘർഷങ്ങൾ തുടർക്കഥയായപ്പോഴും എം.പിയായിരുന്ന രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് വയനാട്ടിലേക്ക് എത്തിയതെന്ന വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ഒടുവിൽ പരാമർശം തനിക്കുതന്നെ കുരുക്കായെന്ന് കണ്ടതോടെ മിനിറ്റുകൾക്കുള്ളിൽ ആരോപണം വിഴുങ്ങി മന്ത്രി തടിതപ്പി.
വനംവകുപ്പിന്റെ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുന്നതിനിടയിലാണ് രാഹുൽ ഗാന്ധിയെ ശശീന്ദ്രൻ കുത്തിയത്. ‘‘വയനാട് എം.പിയെക്കുറിച്ച് ഒന്നും പറയാനാഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് അദ്ദേഹം വയനാട്ടിലേക്ക് വന്നത്. തുടർന്ന് അദ്ദേഹം നേരിട്ട് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അതു നിയമപരമായി ശരിയാണോയെന്ന് പരിശോധിക്കണം’’ -ശശീന്ദ്രന് പ്രതിപക്ഷത്തോട് പറഞ്ഞു.
ഇതോടെ പ്രതിപക്ഷ ബെഞ്ച് പൊട്ടിത്തെറിച്ചു. വയനാട്ടിൽ എന്തൊക്കെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം രാഹുൽ എത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. എ.കെ. ശശീന്ദ്രൻ ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ ജില്ലയിൽ കാലുകുത്തിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. തുടർന്ന് സംസാരിച്ച മന്ത്രി പരാമർശം അപ്പാടെ വിഴുങ്ങി. തനിക്ക് ചില പ്രയാസങ്ങൾ ഉള്ളതുകൊണ്ടാണ് ആ വേളയിൽ വയനാട്ടിലേക്ക് പോകാഞ്ഞതെന്നും ശശീന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.