വന്യജീവികളുടെ ജനനനിയന്ത്രണത്തിനുള്ള സാധ്യത തേടുമെന്ന് എ.കെ ശശീന്ദ്രൻ
text_fieldsകൽപ്പ: വന്യജീവി ആക്രമണം പ്രതിസന്ധിയാകുന്നതിനിടെ ഇവയുടെ ജനനനിയന്ത്രണത്തിനുള്ള സാധ്യത തേടുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ജനനനിയന്ത്രണത്തിനുള്ള നിയമപരമായ സാധ്യത പരിശോധിക്കും. ഇതിനായി സുപ്രീംകോടതിയെ സമീപിക്കും. വയനാട്ടിൽ നാളെ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ഉയർന്നുവരുന്ന നിർദേശങ്ങൾ കൂടി സർക്കാർ പരിഗണിക്കും.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന കർഷകർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കുമോയെന്ന ചോദ്യത്തിന് മനുഷ്യജീവന് എങ്ങനെയാണ് വില നിർണ്ണയിക്കാൻ കഴിയുക എന്നായിരുന്നു ശശീന്ദ്രന്റെ മറുചോദ്യം. വന്യജീവി ആക്രമണത്തിൽ മറ്റ് സംസ്ഥാനങ്ങളെയും സഹകരിപ്പിക്കുമോയെന്ന ചോദ്യത്തിന് ഇതിന് മുമ്പ് വിഷയം ഉയർത്തിയപ്പോൾ അവരിൽ നിന്നും അത്തരമൊരു സഹകരണമുണ്ടായിരുന്നില്ലെന്നായിരുന്നു ശശീന്ദ്രന്റെ മറുപടി.
നേരത്തെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതോടെ ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. പാലക്കാട് ധോണിയിലും വയനാട് സുൽത്താൻബത്തേരിയിലും കാട്ടാന ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയായി നിൽക്കുന്നുണ്ട്. ഇതിനിടെയാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി വനംമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.