ഫോൺ കെണി: നടപടി ശിപാർശക്ക് സെക്രട്ടറിതല സമിതി
text_fieldsതിരുവനന്തപുരം: മുൻമന്ത്രി എ.കെ. ശശീന്ദ്രേൻറതായി ചാനൽ സംേപ്രഷണംചെയ്ത ശബ്ദശകലത്തിെൻറ നിജസ്ഥിതി തെളിയിക്കപ്പെട്ടിട്ടിെല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരംഭദിവസത്തിൽ തന്നെ ഞെട്ടിക്കുന്ന വാർത്ത സൃഷ്ടിച്ച് ഉയർന്ന റേറ്റിങ് ഉണ്ടാക്കാൻ വേണ്ടി ‘മംഗളം’ ടെലിവിഷൻ ചാനൽ ക്രിമിനൽ ഗൂഢാലോചന നടത്തുകയായിരുെന്നന്നാണ് പി.എസ്. ആൻറണി കമീഷൻ റിപ്പോർട്ടിലെ നിഗമനമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. റിപ്പോർട്ടിലെ ശിപാർശകളിൽ കൈക്കൊള്ളേണ്ട നടപടികൾ തീരുമാനിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തി.
ഉദ്ഘാടനദിവസം തന്നെ ഞെട്ടിക്കുന്ന വാർത്ത മന്ത്രിയെക്കുറിച്ച് സൃഷ്ടിച്ച്, അത് അേദ്ദഹത്തിെൻറ രാജിയിലേക്ക് നയിച്ച്, റേറ്റിങ് നേടിയെടുക്കാൻ വേണ്ടിയുള്ള ദുരുദ്ദേശപരമായ ഗൂഢാലോചനയുടെ ഫലമാണ് എഡിറ്റ് ചെയ്തും കൃത്രിമം നടത്തിയും ഉണ്ടാക്കിയ ശബ്ദശകലമെന്ന് കമീഷൻ വിലയിരുത്തി. ഇത് സംേപ്രഷണം ചെയ്തത് വലിയരീതിയിൽ ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ മൂർധന്യാവസ്ഥയാെണന്നും കമീഷൻ റിപ്പോർട്ടിലുണ്ട്. 16 ശിപാർശകളാണ് റിപ്പോർട്ടിൽ.
ഇതിൽ ഒന്നുമുതൽ അഞ്ച് വരെയും ഏഴ് മുതൽ 16 വരെയുമുള്ള ശിപാർശകളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് സെക്രട്ടറിതല സമിതി റിപ്പോർട്ട് നൽകുക.
സമിതിയിൽ ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, പി.ആർ.ഡിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളാണ്. നിലവിലെ പൊലീസ് അന്വേഷണത്തിലെ വീഴ്ച സംബന്ധിച്ച ആറാമത്തെ ശിപാർശയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തി.
കമീഷൻ ശിപാർശകൾ
•റിപ്പോർട്ട് കേന്ദ്രത്തിനയച്ച് മംഗളം ചാനലിനെതിരായ പരാതി പുനഃപരിഗണിക്കാനും േബ്രാഡ്കാസ്റ്റിങ് ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെ നടപടി സ്വീകരിക്കാനും സർക്കാർ ശിപാർശചെയ്യണം.
•പ്രസ് കൗൺസിലിനും റിപ്പോർട്ട് നടപടിക്കായി അയച്ചുകൊടുക്കണം.
•മംഗളം ചാനലിന് സ്വയംനിയന്ത്രണം ഇല്ലാതിരുന്നതും എൻ.ബി.എ അംഗത്വം ഇല്ലാതിരുന്നതും ഇൻഫർമേഷൻ ആൻഡ് േബ്രാഡ്കാസ്റ്റിങ് മന്ത്രാലയത്തിെൻറ ശ്രദ്ധയിൽ കൊണ്ടുവരണം.
•രജിസ്റ്റർ ചെയ്ത രണ്ട് ക്രിമിനൽ കേസുകളിൽ അന്വേഷണം ഈർജിതമാക്കണം. ശബ്ദശകലം പ്രക്ഷേപണം ചെയ്തതിന് ടെലിവിഷൻ ചാനലിനെയും ചാനൽ ഉടമയായ കമ്പനിയെയും അതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെയും ഐ.ടി ആക്ടിലെ സെക്ഷൻ 67, 67, 84 എ, 85, ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ, 120 എ, 201, 294, 463, 464, 469, 470, 471 എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾക്ക് േപ്രാസിക്യൂട്ട് ചെയ്യണം.
•ആർ. അജിത്കുമാറിനെ ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 182 പ്രകാരം േപ്രാസിക്യൂട്ട് ചെയ്യണം.
•നടന്ന അന്വേഷണത്തിൽ ഉണ്ടായ ഗുരുതരവീഴ്ചകൾ റിപ്പോർട്ടിലുണ്ട്. ശബ്ദശകലം സംേപ്രഷണം ചെയ്തതിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചനയുടെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ പൊലീസ് ചീഫിന് നിർദേശം നൽകണം.
•സൈബർ ൈക്രം കേസുകളുടെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ അഡീഷനൽ ചീഫ് ജുഡീഷൽ മജിസ്േട്രറ്റ് പദവിയിൽ പ്രത്യേക കോടതി എറണാകുളത്ത് സ്ഥാപിക്കണം.
•ജില്ല തലത്തിലെങ്കിലും പൊലീസിൽ സൈബർ ൈക്രം ഡിവിഷൻ ഉണ്ടാക്കി യോഗ്യതയും പരിശീലനവും ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിച്ച് സൈബർ ൈക്രം അന്വേഷണം നടത്താനും ഇത്തരം കേസുകൾ കുറയ്ക്കാനും നടപടിവേണം.
•മംഗളം ടെലിവിഷൻ ചാനൽ ഉടമയായ ജി.എൻ ഇൻഫോ മീഡിയ ൈപ്രവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും തെറ്റായ വാർത്ത (ശബ്ദശകലം) സംേപ്രഷണംചെയ്ത് വ്യവസ്ഥകൾ ലംഘിച്ചതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെയും പൊതുഖജനാവിന് നഷ്ടം വരുത്തിയതിന് നഷ്ടപരിഹാരത്തിന് നടപടി സ്വീകരിക്കാൻ സർക്കാറിന് ഉചിതമായ തീരുമാനം കൈക്കൊള്ളാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.