കല്ലട ബസിൻെറ പെർമിറ്റ് റദ്ദാക്കാത്തത് പരിശോധിക്കും -എ.കെ ശശീന്ദ്രൻ
text_fieldsകോഴിക്കോട്: യാത്രക്കാരെ ആക്രമിച്ച സംഭവത്തെ തുടർന്ന് കല്ലട ബസിൻെറ പെർമിറ്റ് റദ്ദാക്കാത്തത് എന്തുകൊണ ്ടാണെന്ന് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. അന്തർ സംസ്ഥാന ബസുകൾ നാളെ സമരം തുടങ്ങുമെന്ന് അറി യിച്ചിട്ടില്ല. നോട്ടീസ് നൽകാതെയാണ് ബസുകളുടെ സമരം. അന്തർ സംസ്ഥാന റൂട്ടുകളിൽ പല സ്വകാര്യ ബസുകളും ചട്ടവിരുദ് ധമായാണ് സർവീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ രണ്ടുമാസത്തിലധികമായി ബസ് വ്യവസായത്തെ തകർക്കുന്ന മോട്ടോർ വാഹന വകുപ്പ് നടപടിയിൽ പ്രതിഷേധിച്ചാണ് സമരമെന്ന് ഇൻറർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
കല്ലട പ്രശ്നത്തിനുശേഷം ഓപറേഷൻ നൈറ്റ് റൈഡേഴ്സ് എന്നപേരിൽ മോട്ടോർ വാഹന വകുപ്പ് ദിവസേന അന്തർസംസ്ഥാന ബസുകളിൽനിന്ന് 10,000 രൂപ വീതം പിഴയീടാക്കുകയാണ്. കണ്ണൂരിലെ കൺെവൻഷൻ സെൻറർ ഉടമയെപ്പോലെ തങ്ങളെയും ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് നടപടികൾ.
കല്ലട ബസിൽ നടന്ന സംഭവങ്ങൾ അവരുടെ മാനേജ്മെൻറിലെ പ്രശ്നമാണ്. വിഷയത്തിൽ അസോസിയേഷനിൽ അംഗമായ സുരേഷ് കല്ലടയോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും വാക്കാലുള്ള മറുപടി മാത്രമാണ് ലഭിച്ചത്. കുറ്റം ചെയ്തവരെ അദ്ദേഹം പിരിച്ചുവിട്ടെന്നാണ് അറിയിച്ചത്. ആകെയുള്ള ബസുകളിൽ 30 ശതമാനം മാത്രമാണ് കല്ലടയുടേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.