ശശീന്ദ്രനെതിരെ അപ്പീൽ: രഹസ്യാന്വേഷണ വിഭാഗം പരിശോധന തുടങ്ങി
text_fieldsതിരുവനന്തപുരം: ഫോൺ കെണി കേസിൽ മന്ത്രി എ.കെ. ശശീന്ദ്രനെ കുറ്റമുക്തനാക്കിയ കോടതി വിധിക്കെതിരെ സ്ത്രീ അപ്പീൽ നൽകിയ നടപടിയിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് എൻ.സി.പി ശശീന്ദ്രൻ വിഭാഗത്തിെൻറ ആവശ്യം ശക്തമാകുന്നതിനിടെയാണ് പൊലീസിെൻറ നീക്കം.
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പി.എയുടെ സഹായിയാണ് ഹരജി നൽകിയ മഹാലക്ഷ്മിയെന്ന വിവരം പുറത്തുവരുന്നുണ്ട്. എന്നാൽ, ഇപ്പോൾ വിദേശത്തുള്ള തോമസ് ചാണ്ടിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നാണ് ശശീന്ദ്രൻ വിഭാഗത്തിെൻറ വിലയിരുത്തൽ. അതിനാൽ ബാഹ്യ ഇടപെടലുണ്ടായിയെന്ന സംശയവും അവർക്കുണ്ട്. ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു എം.എൽ.എയുമായി അടുപ്പം പുലർത്തുന്ന വ്യക്തിയാണ് തോമസ് ചാണ്ടിയുടെ പി.എ എന്നും പറയപ്പെടുന്നു.
ശശീന്ദ്രനെതിരായ ഫോൺ കെണി കേസിൽ അപ്പീൽ നൽകിയ മഹാലക്ഷ്മി തൈക്കാട്ടുനിന്ന് കാഞ്ഞിരംപാറയിലേക്ക് മാറിയാണ് താമസിക്കുന്നത്. അവിടെനിന്നെല്ലാം പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഞായറാഴ്ച വിവരങ്ങൾ ശേഖരിച്ചു. മഹാലക്ഷ്മിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട പരാതിയും ഡി.ജി.പിയുടെ പരിഗണനയിലുണ്ട്.
തോമസ് ചാണ്ടിക്ക് പങ്കില്ല –എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: തനിക്കെതിരായ ഹരജിയിൽ തോമസ് ചാണ്ടി എം.എൽ.എക്ക് പങ്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. എൻ.സി.പിയിലെ മറ്റാർക്കും ഇതിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഹരജി സംബന്ധിച്ച് പാർട്ടിയിൽ അന്വേഷണം ആവശ്യപ്പെടില്ല. ശശീന്ദ്രനെ ഫോൺകെണി കേസിൽനിന്ന് ഒഴിവാക്കിയ കോടതിവിധിക്കെതിരെ ഹൈകോടതിയിൽ മഹാലക്ഷ്മി എന്ന സ്ത്രീ സ്വകാര്യഹരജി സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.