Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശുഹൈബ് വധക്കേസ്​ പ്രതി...

ശുഹൈബ് വധക്കേസ്​ പ്രതി ആകാശ് തില്ലങ്കേരിയടക്കം നാല്​ പേർക്ക് വാഹനാപകടത്തിൽ​ പരിക്ക്​

text_fields
bookmark_border
ശുഹൈബ് വധക്കേസ്​ പ്രതി ആകാശ് തില്ലങ്കേരിയടക്കം നാല്​ പേർക്ക് വാഹനാപകടത്തിൽ​ പരിക്ക്​
cancel

കൂ​ത്തു​പ​റ​മ്പ്: യൂ​ത്ത് കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന മ​ട്ട​ന്നൂ​രി​ലെ ഷു​ഹൈ​ബ് വ​ധ​ക്കേ​സ്​ പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്ക്. ആ​കാ​ശും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച കാ​ര്‍ ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച ര​ണ്ടി​ന്​ കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത നീ​ര്‍വേ​ലി​യി​ല്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു.

മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ അ​ശ്വി​ന്‍, അ​ഖി​ല്‍, ഷി​ബി​ൻ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. അ​ശ്വി​ന്‍, അ​ഖി​ല്‍ എ​ന്നി​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ റോ​ഡ​രി​കി​ല്‍ അ​ടു​ക്കി​െ​വ​ച്ചി​രു​ന്ന സി​മ​ൻ​റു ക​ട്ട​ക​ളി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു​പേ​രെ​യും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്നും മു​ഴ​ക്കു​ന്നി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. വാ​ഹ​നം കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

കണ്ണൂര്‍ തില്ലങ്കേരിയിലെ വീട്ടിലാണ് റെയ്ഡ് നടന്നിരുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുമായി അടുത്തബന്ധമുള്ള പശ്ചാത്തലത്തിലായിരുന്നു ആകാശിന്‍റെ വീട്ടില്‍ റെയ്ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#akash thillankeri
News Summary - Akash Thillankeri were injured in a road accident
Next Story