Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആകാശവാണി...

ആകാശവാണി ആർട്ടിസ്​റ്റ്​ അശോകൻ ആലപ്രത്ത് അന്തരിച്ചു

text_fields
bookmark_border
ആകാശവാണി ആർട്ടിസ്​റ്റ്​ അശോകൻ ആലപ്രത്ത് അന്തരിച്ചു
cancel

കോഴിക്കോട്​: ആകാശവാണി ഗസ്റ്റ് ആർട്ടിസ്റ്റും കേരള ബ്ലഡ് ഡോണേഴ്സ് ഫോറം കോഴിക്കോട് ജില്ല പ്രസിഡൻറുമായ അശോകൻ ആലപ്രത്ത് (55) അന്തരിച്ചു. മാങ്കാവിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

ആകാശവാണി കോഴിക്കോട് നിലയത്തിലെ 'ശ്രദ്ധ' ഉൾപ്പെടെ വിവിധ പരിപാടികളുടെ അവതാരകനാണ്. നഗരത്തിലെ കലാ സാംസ്ക്കാരിക- ജീവകാരുണ്യ മേഖലകളിലെ മികച്ച സംഘാടകനായിരുന്നു.

വിദ്യാർത്ഥികൾക്കിടയിൽ രക്തദാനത്തിൻ്റ പ്രധാന്യം പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നു. പരസ്യ നിർമാണ രംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ലയൺസ് ക്ലബ്ബ് ഇൻ്റർ നേഷണൽ, എയിഡ്സ് കൺട്രോൺ സൊസൈറ്റി തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയാണ്.

ഭാര്യ: ബിന്ദു മക്കൾ: അഭിനന്ദ, അഭിറാം. സംസ്കാരം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചൊവ്വാഴ്​ച ഉച്ചക്ക് 12.00 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demiseAkashawani ArtistAshokan Alaprath
Next Story