എ.കെ.ജി സെന്‍റർ ആക്രമണം ഇ.പി. ജയരാജന്‍റെ തിരക്കഥയെന്ന് കെ. സുധാകരൻ
text_fieldsകണ്ണൂർ: എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്‍റെ തിരക്കഥയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്‍റെ പ്രസക്തി കുറക്കാൻ ജയരാജൻ സ്വന്തം നിലക്ക് നടത്തിയ തിരക്കഥയാണിത്. ജയരാജനാണ് കോൺഗ്രസുകാരാണ് ഇത് ചെയ്തതെന്ന് പറഞ്ഞത്. രാഹുൽ ഗാന്ധി കേരളത്തിലെത്തുന്ന സാഹചര്യത്തിൽ കോൺഗ്രസ് ഇത്തരത്തിലൊരു ആക്രമണത്തിന് തയാറാകുമെന്ന് കരുതുന്നവരാണ് മണ്ടന്മാർ -സുധാകരൻ പറഞ്ഞു.
എ.കെ.ജി സെന്‍ററിന് ചുറ്റും കാമറകളുണ്ട്. ഇതിലൊന്നും പെടാതെ കൃത്യമായി ആക്രമിക്കണമെങ്കിൽ എ.കെ.ജി സെന്‍ററുമായി പരിചയമുള്ളയാൾക്കാണ് സാധിക്കുക. അക്രമത്തിന്‍റെ മുന്നിൽ എന്നും സി.പി.എമ്മാണ് മുന്നിലുണ്ടായിട്ടുള്ളത്. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിക്കപ്പെട്ടപ്പോൾ തിരിച്ചടി വേണ്ടെന്നാണ് കോൺഗ്രസ് തീരുമാനിച്ചിരുന്നത്.
നിലവിലെ വിവാദങ്ങളിൽ നിന്ന് തലയൂരാനുള്ള നീക്കമാണിത്. പൊലീസ് അന്വേഷിച്ച് ഇതിന് പിന്നിലുള്ളവരെ കണ്ടെത്തട്ടെ. നേരത്തെ സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസിലെ പ്രതികളെ ഇനിയും കണ്ടെത്തിയിട്ടില്ല. രാഹുലിന്‍റെ സന്ദർശനത്തിന്‍റെ പ്രധാന്യം കുറക്കുക ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്നും കെ. സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.