അഖില്‍ വാക്കുപാലിച്ചു: ആദ്യശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്
text_fieldsതൊടുപുഴ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കണമോ വേണ്ടയോ എന്ന ചര്‍ച്ചയും വിവാദങ്ങളും നടക്കുന്നതനിടെ സ ര്‍ക്കാര്‍ ഉദ്യോസ്ഥനായ ആരോഗ്യപ്രവര്ത്തകന് കെ.എസ്. അഖില്‍ വാക്കുപാലിച്ചു. വര്‍ഷങ്ങള്‍ കാത്തിരുന്നുകിട്ടിയ സര്‍ക്കാര്‍ ജോലിയുടെ ആദ്യശമ്പളം അഖില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ഇടുക്കിയിലെ കോവിഡ് അവലോകന യോഗത്തിനുശേഷം റോഷി അഗസ്റ്റിൻ, പി.ജെ ജോസഫ് എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ മന്ത്രി എം.എം. മണിക്കാണ് മരിയാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ അഖില്‍ ആദ്യമാസത്തെ ശമ്പളത്തുക കൈമാറിയത്.
കൂത്താട്ടുകുളം സ്വദേശിയായ അഖില്‍ ഫെബ്രുവരി 26നാണ് ജോലിയില്‍ പ്രവേശിച്ചത്. ജില്ലയില്‍ കോവിഡ്-19 ആദ്യമായി സ്ഥിരീകരിച്ച മരിയാപുരം പഞ്ചായത്തിലായിരുന്നു അഖിലിെൻറ ആദ്യ പോസ്റ്റിങ്. വീട്ടില്‍പോലും പോകാെത കോവിഡ് പ്രതിരോധത്തില്‍ സജീവമായിരുന്നു അഖില്‍. സര്‍ക്കാര്‍ സാലറി ചലഞ്ചിക്കെുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ തെൻറ ആദ്യശമ്പളം വാഗ്ദാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.